city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബദിയഡുക്ക പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത് അടുത്ത മാസം ജോലിയില്‍ നിന്നും വിരമിക്കാനിരിക്കെ

സസ്‌പെന്‍ഷന്‍ പഞ്ചായത്ത് ജീവനക്കാരില്‍ പ്രതിഷേധത്തിന് കാരണമായി

ബദിയഡുക്ക: (www.kasargodvartha.com 06/10/2016) തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ ആരോപണത്തിന്റെ പേരില്‍ ബദിയഡുക്ക പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത് അടുത്ത മാസം ജോലിയില്‍ നിന്നും വിരമിക്കാനിരിക്കെ. ബദിയഡുക്ക പഞ്ചായത്ത് സെക്രട്ടറിയായ സൂപ്പിക്കാണ് വിരമിക്കാനിരിക്കെ സസ്‌പെന്‍ഷന്‍ ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്ന തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ചെയ്യാത്ത ഓവുചാല്‍ നിര്‍മാണ ജോലിക്ക് പണം അനുവദിച്ചതിന്റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍. സൂപ്പിക്ക് പുറമേ അസി. സെക്രട്ടറി പ്രസാദ്, അക്കൗണ്ടന്റ് ലതിക എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ധനകാര്യ വകുപ്പ് മന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തുനിന്നും എത്തിയ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ചെയ്യാത്ത ജോലിക്ക് പണം അനുവദിച്ചതായി കണ്ടെത്തിയത്. വെള്ളം ഒഴുകിപ്പോകാന്‍ ഓവുചാല്‍ നിര്‍മിച്ചതായും നാല് മാസത്തിന് ശേഷം പരിശോധന സംഘം എത്തിയപ്പോള്‍ ഓവുചാല്‍ മണ്ണ് നിറഞ്ഞ് മൂടിയതാണെന്നുമാണ് ആരോപണ വിധേയരുടെ വിശദീകരണം. ഇപ്പോള്‍ സസ്‌പെന്‍ഷനിലായവര്‍ക്ക് നേരിട്ട് ബന്ധമില്ലാത്ത കാര്യത്തിനാണ് സാങ്കേതിക കാരണത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തതെന്ന ആക്ഷേപം ജീവനക്കാരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. പഞ്ചാത്തിന്റെ ചുമതലയുള്ള എഞ്ചിനീയര്‍ പരിശോധന നടത്തി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റി പ്രവൃത്തി വിലയിരുത്തിയാണ് തുക പാസാക്കുന്നത്. ഇത്തരം ചെറിയ പ്രവൃത്തികള്‍ ജോലിത്തിരക്ക് കാരണം സെക്രട്ടറിയോ മറ്റോ നേരിട്ടെത്തി പരിശോധിക്കാറില്ലെന്നും അത് കൊണ്ട് തന്നെ മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുക പാസാക്കുകയാണ് ചെയ്യുന്നതെന്നുമാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. നേരിട്ട പങ്കില്ലാത്ത സെക്രട്ടറിയെയും മറ്റു ഉദ്യോഗസ്ഥരെയും വിശദീകരണം പോലും ചോദിക്കാതെ സസ്‌പെന്‍ഡ് ചെയ്ത നടപടി ജീവനക്കാരില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഇപ്പോള്‍ സസ്‌പെന്‍ഡിലായ സെക്രട്ടറി ബദിയഡുക്കയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. അക്കൗണ്ടന്റായ ലതിക കാഞ്ഞങ്ങാട് പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. ഭിന്നശേഷി വിഭാഗത്തില്‍ പെട്ട ഇവര്‍ക്കും ഈ സംഭവത്തില്‍ നേരിട്ട് പങ്കില്ല. പാലക്കാട്ട് ജോലി ചെയ്യുന്ന അസി. സെക്രട്ടറി പ്രസാദിനെതിരെയും മറ്റു അഴിമതി ആരോപണങ്ങളൊന്നും ഇതുവെരെയുണ്ടായിട്ടില്ല.

ബദിയഡുക്ക പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത് അടുത്ത മാസം ജോലിയില്‍ നിന്നും വിരമിക്കാനിരിക്കെ

Keywords; Kasaragod, Kerala, Badiyadukka, Panchayath, suspension, Panchayath Members, Job, Retirement, Next Month, Soopi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia