ഷോപ്പിംഗ് കോംപ്ലക്‌സില്‍ ബിനാമി കച്ചവടം: കെട്ടിടം ഒഴിയാന്‍ വ്യാപാരികള്‍ക്ക് പഞ്ചായത്തിന്റെ നോട്ടീസ്
Mar 29, 2016, 18:30 IST
ഭീമനടി: (www.kasargodvartha.com 29/03/2016) വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ ഭീമനടിയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സില്‍ ബിനാമി കച്ചവടം നടക്കുന്നതായുള്ള പരാതിയിന്മേല്‍ കെട്ടിടം ഒഴിയാന്‍ വ്യാപാരികള്‍ക്കു പഞ്ചായത്ത് നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസമാണ് കാലാവധി അവസാനിക്കുന്ന മാര്‍ച്ച് 31 ന് മുമ്പ് കെട്ടിട മുറികള്‍ ഒഴിയാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയത്.
സ്വകാര്യവ്യക്തികളുടെ പരാതിയിന്മേല്‍ സംസ്ഥാന ധനകാര്യ പരിശോധന വിഭാഗം വിവിധ തീയതികളിലായി ഗ്രാമ പഞ്ചായത്ത് ഓഫീസിലും ഷോപ്പിംഗ് കോംപ്ലക്‌സിലും പരിശോധന നടത്തി ബിനാമി കച്ചവടം നടക്കുന്നതായി മേലധികാരികള്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കഴിഞ്ഞ ഡിസംബറില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കെട്ടിട മുറികള്‍ പുനര്‍ ലേലം ചെയ്ത് നല്‍കാന്‍ നിര്‍ദേശിച്ചു കത്ത് നല്‍കിയത്.
13 മുറികള്‍ ഉള്ള ഇവിടെ വര്‍ഷംതോറും ലേലം പുതുക്കി നല്‍കുകയോ മൂന്ന് വര്‍ഷം കൂടുമ്പോള്‍ ലേലം ചെയ്യണമെന്നുള്ള നിയമമോ പാലിക്കപ്പെടാത്തതില്‍ സ്വകാര്യവ്യക്തികള്‍ നല്‍കിയ പരാതിയിന്മേലാണ് നടപടിയായത്. 20 വര്‍ഷം മുമ്പ് വാടകയ്ക്ക് എടുത്തവര്‍ ലക്ഷങ്ങള്‍ വാങ്ങി മുറികള്‍ മറിച്ചു വില്‍പന നടത്തിയെന്നാണ് ആരോപണം.
പഞ്ചായത്ത് നല്‍കിയ നോട്ടീസിനെതിരെ കെട്ടിടത്തിലുള്ള വ്യാപാരികള്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുണ്ട്.
Keywords : Beemanadi, Panchayath, Merchant, Kasaragod, Kanhangad, Notice.