city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുത്തിഗെ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ആരോപണങ്ങളുമായി പഞ്ചായത്തംഗത്തിന്റെ വാര്‍ത്താസമ്മേളനം

കാസര്‍കോട്: (www.kasargodvartha.com 02/11/2016) പുത്തിഗെ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ആരോപണങ്ങളുമായി പഞ്ചായത്തംഗത്തിന്റെ വാര്‍ത്താസമ്മേളനം. നാട്ടില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താതെ ഭരണസമിതി സ്വാര്‍ത്ഥ താല്‍പര്യങ്ങളുമായി മുന്നോട്ടുപോവുകയാണെന്ന് എട്ടാം വാര്‍ഡ് മെമ്പര്‍ ഇ കെ മുഹമ്മദ് കുഞ്ഞി ബുധനാഴ്ച രാവിലെ കാസര്‍കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് സീതാംഗോളിയിലേക്ക് അനുവദിച്ച സെക്ഷന്‍ ഓഫീസ് അന്ന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ഉദ്ഘാടന തീയതിവരെ നിശ്ചയിച്ചതായിരുന്നുവെന്നും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാല്‍ ഉദ്ഘാടനം നടന്നില്ലെന്നും ചടങ്ങിന് മന്ത്രിയെ കിട്ടാത്ത കാരണം പറഞ്ഞ് ഇപ്പോള്‍ പദ്ധതി തടഞ്ഞുവെച്ചിരിക്കുകയാണെന്നും മുഹമ്മദ് കുഞ്ഞി കുറ്റപ്പെടുത്തി. പുത്തിഗെ പഞ്ചായത്തില്‍ പതിനാലോളം മൊബൈല്‍ ടവറുകളുണ്ട്. ഈ കമ്പനികള്‍ പഞ്ചായത്തില്‍ അടക്കേണ്ട ഫീസ് അടച്ചിട്ടില്ലെന്നത് ഓഡിറ്റിംഗ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

5,25,000 രൂപയാണ് ഈയിനത്തില്‍ പഞ്ചായത്തിന് ലഭിക്കാനുള്ളത്. എന്നാല്‍ പഞ്ചായത്ത് ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതിനാല്‍ ഇതിനുപിന്നില്‍ ഒത്തുകളിയുണ്ടോയെന്ന് സംശയിക്കുന്നതായി മുഹമ്മദ് കുഞ്ഞി പറഞ്ഞു. പഞ്ചായത്തില്‍ മാവേലിസ്‌റ്റോര്‍ സ്ഥാപിക്കാന്‍ പോലും പഞ്ചായത്തധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് മുഹമ്മദ് കുഞ്ഞി കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ കബീര്‍ കന്തല്‍, കെ പി എം റഫീഖ് ഉറുമി, റഫീഖ് കണ്ണൂര്‍ എന്നിവരും സംബന്ധിച്ചു.

  പുത്തിഗെ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ആരോപണങ്ങളുമായി പഞ്ചായത്തംഗത്തിന്റെ വാര്‍ത്താസമ്മേളനം

Keywords : Panchayath, Puthige, Press Meet, Kasaragod, Panchayat member's press conference against standing committee.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia