വനിതാപഞ്ചായത്തംഗത്തിനും ഭര്‍ത്താവിനും മര്‍ദനമേറ്റ സംഭവം; അഞ്ച് ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Dec 20, 2015, 21:11 IST
ബേക്കല്‍: (www.kasargodvartha.com 20/12/2015) പള്ളിക്കര ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഗ്രാമസഭ നടന്നുകൊണ്ടിരിക്കെ മുസ്ലിം ലീഗ് വനിതാ പഞ്ചായത്തംഗത്തിനും ഭര്‍ത്താവിനും മര്‍ദനമേറ്റ സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ച് ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.
രണ്ടാംവാര്‍ഡ് അംഗമായ സുഹ്‌റാബിക്കും ഭര്‍ത്താവ് ബഷീര്‍ കുന്നിലിനുമാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇരുവരും കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ഹദ്ദാദ് നഗറില്‍ രണ്ടാം വാര്‍ഡിന്റെ ഗ്രാമസഭായോഗം നടന്നുകൊണ്ടിരിക്കെയാണ് അക്രമമുണ്ടായതെന്ന് ഇവര്‍ പറഞ്ഞു. സുഹ്‌റാബിയെ ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ വടി കൊണ്ട് അടിച്ചുവെന്നും തടഞ്ഞപ്പോള്‍ ബഷീറിനെ മര്‍ദിക്കുകയായിരുന്നുവെന്നും ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു.
Keywords : Bekal, Pallikara, IUML, INL, Clash, Injured, Hospital, Kasaragod, Haddad Nagar, Panchayat member and husband assaulted; case against 5.