city-gold-ad-for-blogger

കാസര്‍കോട് ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുന്നു; ദൗത്യം നിറവേറ്റാന്‍ മുന്നിട്ടിറങ്ങി ജില്ലാ പഞ്ചായത്ത്

കാസര്‍കോട്: (www.kasargodvartha.com 01.11.2018) ജില്ലാ പഞ്ചായത്തിന് കീഴില്‍ കാഞ്ഞങ്ങാട് ചെമ്മട്ടംവയലില്‍ പ്രവര്‍ത്തിച്ച് വരുന്ന ജില്ലാ ആശുപത്രിയെ സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തി കൊണ്ടു വരുന്നതിനുളള ദൗത്യത്തിന് ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കാനൊരുങ്ങുന്നു. ജില്ലാ ആശുപത്രിയെ പൊതുജനാരോഗ്യ രംഗത്ത് മികവിന്റെ പര്യായമാക്കുകയെന്നെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കൂട്ടായ ശ്രമങ്ങളിലൂടെ നമുക്ക് സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ പറഞ്ഞു.
കാസര്‍കോട് ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുന്നു; ദൗത്യം നിറവേറ്റാന്‍ മുന്നിട്ടിറങ്ങി ജില്ലാ പഞ്ചായത്ത്

പൊതുജനങ്ങളുടേയും, സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികളുടേയും സഹായം നമുക്ക് ഇതിനായി തേടേണ്ടതുണ്ട്. നിലവില്‍ ആശുപത്രിയില്‍ പൊതുജനങ്ങള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന സൗകര്യങ്ങള്‍ക്ക് പുറമെ വിവിധ ചികിത്സാ വിഭാഗങ്ങളിലായി മികച്ച ചികിത്സാ സൗകര്യങ്ങളും, രോഗീപരിചരണവും സൂപ്പര്‍ സ്പെഷ്യാലിറ്റിയിലൂടെ നമുക്ക് പൊതുജനങ്ങള്‍ക്കായി ഏര്‍പ്പെടുത്താന്‍ സാധിക്കണം. വിവിധ ചികിത്സാ വിഭാഗങ്ങളിലായി ഏറ്റവും മികച്ച സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കുന്നതിനുളള ഒരു വിശദമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കപ്പെടേണ്ടതുണ്ട്. ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കൊണ്ടുളള പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടമെന്ന നിലയില്‍ ഒരു പ്രാഥമിക കൂടിയാലോചന യോഗം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ മൂന്നിന് രാവിലെ 10.30 മണിക്ക് നടക്കും. മന്ത്രി ഇ.ചന്ദ്രശേഖരന്‍ യോഗത്തില്‍ പങ്കെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Panchayat decided to raise Kasaragod District Hospital as Super specialty hospital, District-Hospital, Kasaragod, Hospital, Kasaragod, Kanhangad, District-Panchayath.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia