city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്രസര്‍ക്കാരിന്റെ ഫലസ്തീനോടുള്ള നിലപാട് ഇന്ത്യയുടെ പാരമ്പര്യത്തിന് വിരുദ്ധം: കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: (www.kasargodvartha.com 10.08.2014) ബി.ജെ.പി.യുടെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാരിന്റെ ഫലസ്തീന്‍ നയം ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് വിരുദ്ധമാണെന്ന് മുസ്ലിം ലീഗ് ദേശീയ ട്രഷററും വ്യവസായ - ഐ.ടി. വകുപ്പ് മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഞായറാഴ്ച കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ മുസ്ലിം ലീഗ് സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍, ടി.എ. ഇബ്രാഹിം അനുസ്മരണവും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രായേലിന്റെ കാടത്തത്തിനെതിരെയും അമേരിക്കയുടെ മൗനത്തിനെതിരെയും ലോകത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ലോക മനഃസാക്ഷി ഉണരാന്‍ സഹായകമായത് ഇത്തരം ഐക്യദാര്‍ഢ്യ സംഗമങ്ങളും പ്രതിഷേധങ്ങളുമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിരവധി കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കിയ ഇസ്രായേലിനോട് അമേരിക്ക പക്ഷപാതം കാണിക്കുന്നു. ഫാസിസത്തിന്റെ പ്രതീകമാണ് ഇസ്രായേലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ഫലസ്തീന്‍ വിഷയത്തിലും ഇവര്‍ ഫാസിസവും വിഭാഗീയതയും കാണിക്കുന്നു. കേരളത്തിന്റെ നിലപാട് വ്യത്യസ്തമാണ്. അതിന് കാരണം ലീഗിനെ പോലുള്ള മതേതര കക്ഷികളുടെ സാന്നിധ്യമാണ്. വര്‍ഗീയതയും വിഭാഗീയതയും ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ മഹാനായ നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്നും പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഫാസിസവും വിഭാഗീയതയും ആക്രമണവും കടന്നു വരാതെ നോക്കിയ പ്രസ്ഥാനമാണ് ലീഗ്.

മാതൃകാ യോഗ്യനായ ജനനേതാവായിരുന്നു ടി.എ. ഇബ്രാഹിം സാഹിബ് എന്നും അദ്ദേഹം പറഞ്ഞു. അവരവരുടെ മേഖലയില്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് പ്രവര്‍ത്തകരോട് കുഞ്ഞാലിക്കുട്ടി ആഹ്വാനം ചെയ്തു. ദുരിതം അനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്കൊപ്പം എന്നും ലീഗ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടിയാണ് കൂടുതല്‍ പ്ലസ്ടു സീറ്റ് അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം അനുസ്മരണ പ്രഭാഷണം നടത്തി. സി.ടി. അഹമ്മദലി, പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, എ. അബ്ദുര്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എ. ഹമീദ് ഹാജി, എന്‍.എ അബൂബക്കര്‍, അബ്ദുല്ല മുഗു, ടി.ഇ. അബ്ദുല്ല, യഹ്‌യ തളങ്കര, എം.പി. ഷാഫി ഹാജി, അന്‍വര്‍ ചേരങ്കൈ, ഹംസ തൊട്ടി, പി.എ. അഷ്‌റഫലി, ഷംസുദ്ദീന്‍, ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ സംബന്ധിച്ചു. എം.സി. ഖമറുദ്ദീന്‍ സ്വാഗതവും കെ.ഇ.എ. ബക്കര്‍ നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കേന്ദ്രസര്‍ക്കാരിന്റെ ഫലസ്തീനോടുള്ള നിലപാട് ഇന്ത്യയുടെ പാരമ്പര്യത്തിന് വിരുദ്ധം: കുഞ്ഞാലിക്കുട്ടി

Keywords : Muslim-league, BJP, Kasaragod, Remembering, Kerala, P.K Kunhalikkutty, Panakkad Shihab Thangal, TA Ibrahim. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia