city-gold-ad-for-blogger

നിയമസഭാ തിരഞ്ഞെടുപ്പ് സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകും: പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 08.05.2016) സി പി എം കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കണം നിയമസഭ തെരഞ്ഞെടുപ്പെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍ പറഞ്ഞു. എതിരാളികളെ കൊന്നൊടുക്കുന്ന പാര്‍ട്ടിയാണ് സി പി എം. എത്രയോ നിരപരാധികളാണ് സി പി എമ്മിന്റെ കൊലക്കത്തിക്കിരയായത്. ഇടതുപക്ഷം അധികാരത്തില്‍ വന്ന കാലങ്ങളിലെല്ലാം കൊലപാതകങ്ങളാണ് ഏറെയും നടന്നിട്ടുള്ളത്. നാടിന്റെ വികസനം അവര്‍ക്ക് പ്രശ്‌നമല്ല. യു ഡി എഫ് ഭരണത്തില്‍ കേരളത്തില്‍ വികസനങ്ങളുടെ സുവര്‍ണ കാലമായിരുന്നുവെന്ന് തങ്ങള്‍ പറഞ്ഞു. ബങ്കര മഞ്ചേശ്വരം, പള്ളിക്കര തൊട്ടി, അജാനൂര്‍ തെക്കേപ്പുറം, തൃക്കരിപ്പൂര്‍ ഉടുമ്പുന്തല എന്നിവിടങ്ങളില്‍ യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍.

ബങ്കര മഞ്ചേശ്വരത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ബി.എം അസീസ് ഹാജി അധ്യക്ഷത വഹിച്ചു. എ കെ എം അഷ്‌റഫ് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, സ്ഥാനാര്‍ത്ഥി പി ബി അബ്ദുര്‍ റസാഖ്, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് ടി എ മൂസ, ജനറല്‍ സെക്രട്ടറി എം അബ്ബാസ്, ഡി സി സി ജനറല്‍ സെക്രട്ടറി കേശവ പ്രസാദ് നാണിഹിത്തിലു, കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അര്‍ഷാദ് വോര്‍ക്കാടി, എം എസ് എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍, സൈഫുല്ല തങ്ങള്‍, അഡ്വ. സക്കീര്‍ അഹ് മദ്, അബ്ബാസ് ഓണന്ത, അബ്ദുല്ല കജ, പി എച്ച് അബ്ദുല്‍ ഹമീദ്, പ്രിയ മൊയ്തീന്‍, എം എ ഇസ്മാഈല്‍, ഫരീദ സക്കീര്‍, മുംതാസ് സമീറ, ആഇശത്ത് താഹിറ, സിദ്ദീഖ് മച്ചമ്പാടി, കെ എം അബ്ദുല്‍ ഖാദര്‍ പ്രസംഗിച്ചു.

പളളിക്കര തൊട്ടിയില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് തൊട്ടി സാലിഹ് ഹാജി അധ്യക്ഷത വഹിച്ചു. സുകുമാരന്‍ പൂച്ചക്കാട് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം സി ഖമറുദ്ദീന്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, ഡി സി സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍വീട്, ദുബൈ കെ എം സി സി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, എ ഗോവിന്ദന്‍ നായര്‍, പി പി നസീമ, അഡ്വ. ഫാത്വിമ റോസ്‌ന, എം എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, ഹനീഫ കുന്നില്‍, പി എ അബൂബക്കര്‍ ഹാജി, സിദ്ദീഖ് പള്ളിപ്പുഴ, രാജേഷ് പള്ളിക്കര, രാജേന്ദ്രപ്രസാദ്, തൊട്ടി കുഞ്ഞബ്ദുല്ല ഹാജി പ്രസംഗിച്ചു.

അജാനൂര്‍ തെക്കേപ്പുറത്ത് അഡ്വ. എം സി ജോസ് അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, ജില്ലാ വൈസ് പ്രസിഡണ്ട് പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ പി ഉമ്മര്‍, വി കമ്മാരന്‍, ബി സുകുമാരന്‍, അഡ്വ. രാമചന്ദ്രന്‍, എം ഇബ്രാഹിം, സി എം ഖാദര്‍ ഹാജി, പി വി സുരേഷ്, ഒണ്‍ഫോര്‍ അബ്ദുര്‍ റഹ് മാന്‍, മുഹമ്മദ് കുഞ്ഞി മാഹിന്‍, ടി അബൂബക്കര്‍ ഹാജി, എം എം അബ്ദുര്‍ റഹ് മാന്‍ പ്രസംഗിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകും: പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍

Keywords : Kasaragod, Muslim-league, Election 2016, Campaign, UDF, CPM, Panakkad Sayyid Hyderali Shihab Thangal.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia