കാലത്തിന്റെ മുമ്പെ നടക്കലാവണം മതപണ്ഡിതരുടെ രീതി: ഹൈദരലി തങ്ങള്‍
Jun 28, 2012, 13:21 IST
![]() |
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷാ സൂപ്രണ്ടുമാരുടെ ശില്‍പശാല ചേളാരിയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. |
വിഭവങ്ങളും അറിവുകളും മാനവസമൂഹത്തിന് അനുഗ്രഹമായി അവതരിപ്പിക്കാന്‍ അറിവുള്ളവര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷാ സൂപ്രണ്ടുമാരുടെ ശില്‍പശാല ചേളാരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൗതിക കലാലയങ്ങളില്‍ പഠിതാക്കളുടെ എണ്ണം കുറയുമ്പോള്‍ മതപഠനരംഗത്ത് വര്‍ദ്ദിച്ചുവരുന്നത് സന്താനങ്ങള്‍ നന്നാവണമെന്ന രക്ഷിതാക്കളുടെ ആഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്. ഈ വര്‍ഷം സമസ്ത പൊതുപരീക്ഷയില്‍ രേഖപ്പെടുത്തിയ ഇരുപതിനായിരത്തോളം കുട്ടികളുടെ വന്‍ വര്‍ദ്ദനവ് നമ്മുടെ ചുമതലകളെയാണ് വെല്ലുവിളിക്കുന്നതെന്ന തരിച്ചറിവുണ്ടാവേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, അദ്ധ്യക്ഷത വഹിച്ചു. ടി.കെ.എം.ബാവ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം.അബ്ദുല്‍ഖാദര്‍, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, പിണങ്ങോട് അബൂബക്കര്‍, എ.ടി.എം.കുട്ടി മൗലവി ക്ലാസെടുത്തു. 2012 ജൂണ്‍ 30, ജൂലൈ 1, 8 തിയ്യതികളില്‍ നടക്കുന്ന പൊതുപരീക്ഷയുടെ 8198 സൂപ്രവൈസര്‍മാര്‍ക്കുള്ള ഏകദിന ശില്‍പ്പശാല ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് 123 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കും.
Keywords : Hyder ali Shihab Thangal, Chelari, SYS