city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Convention | ഇത്തവണ ദക്ഷിണേൻഡ്യയായിരിക്കും രാജ്യത്തിന്റെ ഭാവി നിർണയിക്കുകയെന്ന് പാണക്കാട് സ്വാദിഖലി തങ്ങൾ; കാസർകോട് നിലനിർത്തുമെന്ന് പ്രഖ്യാപിച്ച് യുഡിഎഫ് കൺവെൻഷൻ

കാഞ്ഞങ്ങാട്: (KasargodVartha) ഇത്തവണ ഉത്തരേൻഡ്യ അല്ല ദക്ഷിണേൻഡ്യയായിരിക്കും രാജ്യത്തിന്റെ ഭാവി നിർണയിക്കുകയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ. സ്നേഹവും സമത്വവും നിലനിർത്തുക എന്നതാണ് നമ്മുടെ സംസ്കാരമെന്നും അത് നിലനിൽക്കണമെങ്കിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡ്യ മുന്നണി അധികാരത്തിൽ വരണമെന്നും കേരളത്തിൽ യുഡിഎഫിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
  
Convention | ഇത്തവണ ദക്ഷിണേൻഡ്യയായിരിക്കും രാജ്യത്തിന്റെ ഭാവി നിർണയിക്കുകയെന്ന് പാണക്കാട് സ്വാദിഖലി തങ്ങൾ; കാസർകോട് നിലനിർത്തുമെന്ന് പ്രഖ്യാപിച്ച് യുഡിഎഫ് കൺവെൻഷൻ

എൽഡിഎഫ്‌ കാസർകോട്‌ ലോക്‌സഭാ മണ്ഡലം കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സ്വാദിഖലി തങ്ങൾ. വ്യത്യസ്തതകൾ നിറഞ്ഞ ഇൻഡ്യയിൽ വോടിന് വേണ്ടി ഭരണാധികാരികൾ ജനങ്ങളുടെ മനസിൽ ഭിന്നത നിറച്ച് ലാഭം കൊയ്യുകയാണ്. ഇത് രാജ്യത്തെ നിലനിർത്താനുള്ള തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോളിലേറ്റി ആവേശകരമായ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താനെ യു ഡി എഫ് പ്രവർത്തകർ കൺവെൻഷൻ വേദിയിലേക്ക് ആനയിച്ചത്.
  
Convention | ഇത്തവണ ദക്ഷിണേൻഡ്യയായിരിക്കും രാജ്യത്തിന്റെ ഭാവി നിർണയിക്കുകയെന്ന് പാണക്കാട് സ്വാദിഖലി തങ്ങൾ; കാസർകോട് നിലനിർത്തുമെന്ന് പ്രഖ്യാപിച്ച് യുഡിഎഫ് കൺവെൻഷൻ

യുഡിഎഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. എഐസിസി ജെനറൽ സെക്രടറി പി സി വിഷ്ണുനാഥ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ്‌ അലി, ആർ എസ് പി സംസ്ഥാന സെക്രടറി ഷിബു ബേബി ജോൺ, എംഎൽഎമാരായ എൻഎ നെല്ലിക്കുന്ന്, എകെഎം അശ്റഫ്, ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ, എ ഗോവിന്ദൻ നായർ, എ അബ്ദുർ റഹ്‌മാൻ, കെ ടി സഅദുല്ല, പ്രൊഫ. അജയ് കുമാർ കോടോത്ത്, കെ പി കുഞ്ഞിക്കണ്ണൻ, സോണി സെബാസ്റ്റ്യൻ, വൺഫോർ അബ്ദുർ റഹ്‌മാൻ, ബാലകൃഷ്ണൻ പെരിയ, കെ നീലകണ്ഠൻ, എം ഹസൈനാർ, ഹകീം കുന്നിൽ, ബി എം ജമാൽ, ജെറ്റോ ജോസഫ്, ബശീർ വെള്ളിക്കൊത്ത്, ഹരീഷ് ബി നമ്പ്യാർ, വി കമ്മാരൻ, നാഷനൽ അബ്ദുല്ല, സൈമൺ അലക്സ്, കരിമ്പിൽ കൃഷ്ണൻ, പി വി സുരേഷ്, ടി സി എ റഹ്‌മാൻ തുടങ്ങിയവർ സംസാരിച്ചു. സ്വാതന്ത്ര്യ സമര സേനാനി ടി മാധവന്റെ മകനും സിപിഐ സഹയാത്രികനുമായ അജയ കുമാർ കോടോത്ത് ഉൾപ്പെടെയുള്ളവർ കോൺഗ്രസിലും മുസ്ലീം ലീഗിലും അംഗത്വമെടുത്തു.
  
Convention | ഇത്തവണ ദക്ഷിണേൻഡ്യയായിരിക്കും രാജ്യത്തിന്റെ ഭാവി നിർണയിക്കുകയെന്ന് പാണക്കാട് സ്വാദിഖലി തങ്ങൾ; കാസർകോട് നിലനിർത്തുമെന്ന് പ്രഖ്യാപിച്ച് യുഡിഎഫ് കൺവെൻഷൻ
Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Lok-Sabha-Election-2024, Panakkad Sadiq Ali Thangal said that this time South India will decide future of country.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia