city-gold-ad-for-blogger

തൃക്കരിപ്പൂർ സംയുക്ത ജമാഅത്ത് പുതിയ ഖാസിയായി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു

Panakkad Abbasali Shihab Thangal elected as the new Qazi of Trikaripur Samyuktha Jamaath
Photo: Special Arrangement / Enhanced by GPT

● പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തെ തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ്
● 33 മഹല്ലുകൾ ഉൾപ്പെടുന്നതാണ് തൃക്കരിപ്പൂർ സംയുക്ത ജമാഅത്ത്
● യോഗത്തിൽ സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് കെ എം ഷംസുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു
● ജനറൽ സെക്രട്ടറി ടി സി എ റഹ്മാൻ യോഗത്തിൽ ആമുഖഭാഷണം നിർവഹിച്ചു
● എസ്എംഎഫ് ജില്ലാ ജനറൽ സെക്രട്ടറി എ പി പി കുഞ്ഞഹമ്മദ് ഹാജി ഉൾപ്പെടെയുള്ളവർ സംസാരിച്ചു

തൃക്കരിപ്പൂർ: (KasargodVartha) ചെറുവത്തൂർ, തൃക്കരിപ്പൂർ, പടന്ന, വലിയപറമ്പ്, ചീമേനി, വെസ്റ്റ് എളേരി, പിലിക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ ഏഴ് പഞ്ചായത്തുകളിലായി പ്രവർത്തിക്കുന്ന 33 മഹല്ലുകൾ ഉൾപ്പെടുന്ന തൃക്കരിപ്പൂർ മസാലിഹുൽ മുസ്‌ലിമീൻ സംയുക്ത ജമാഅത്തിൻ്റെ ഖാസിയായി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു.

പുതിയ ഖാസി

സമസ്ത ജനറൽ സെക്രട്ടറിയായിരുന്ന പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്ന് ഖാസി സ്ഥാനം ഒഴിവുവന്നിരുന്നു. ഇതേ തുടർന്നാണ് പുതിയ ഖാസിയെ തെരഞ്ഞെടുക്കുന്നതിനായി സംയുക്ത ജമാഅത്ത് പ്രവർത്തക സമിതിയുടെയും അംഗ മഹല്ലുകളിലെ പ്രസിഡൻ്റുമാരുടെയും സെക്രട്ടറിമാരുടെയും സംയുക്ത യോഗം ചേർന്നത്. യോഗത്തിൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ തൃക്കരിപ്പൂർ സംയുക്ത ജമാഅത്തിൻ്റെ ഖാസിയായി തെരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

യോത്തില്‍ പങ്കെടുത്തവർ

സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് കെ എം ഷംസുദ്ദീൻ ഹാജി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി സി എ റഹ്മാൻ ആമുഖഭാഷണം നടത്തി. എസ്എംഎഫ് ജില്ലാ ജനറൽ സെക്രട്ടറി എ പി പി കുഞ്ഞഹമ്മദ് ഹാജി, ട്രഷറർ എം സി ഇബ്രാഹിം ഹാജി, ടി കെ സി അബ്ദുൽഖാദർ ഹാജി, എ റഫീഖ്, എ വി അബ്ദുറഹ്മാൻ ഹാജി, പി കെ സി റൗഫ് ഹാജി, മൊയ്തീൻ കുഞ്ഞി കമ്പല്ലൂർ, എം സി അബ്ദുല്ല ഹാജി, ടി സി സലാം ഹാജി, അഹമ്മദ് മൗലവി, എം ടി സി റഫീഖ് ഹാജി, അമീർ ഹാജി വടക്കുമ്പാട്, മുത്തലിബ് ഹാജി, ടി സലാം ഹാജി ഓട്ടപ്പട, മുഹമ്മദ് കോളിയാട്, റഹീം ഹാജി, റൗഫ് ഹാജി അത്തൂട്ടി, ടി സി കുഞ്ഞബ്ദുല്ല ഹാജി, ടി കെ സലാം ഹാജി തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് സയീദ് റഹ്മാനി പ്രാർഥനയ്ക്ക് നേതൃത്വം നൽകി.

 ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Panakkad Abbasali Shihab Thangal elected Qazi of Trikaripur Samyuktha Jamaath.

#KasargodVartha #TrikaripurNews #PanakkadThangal #SamyukthaJamaath #KasaragodNews #KeralaMuslims #RenuNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia