മഞ്ചേശ്വരത്ത് ഏഴുടണ്‍ പാന്‍ ഉല്പന്നങ്ങള് പിടികൂടി
Jan 3, 2013, 17:02 IST
മ ഞ്ചേശ്വരം: ഒരുകോടി രൂപ വിലവരുന്ന ഏഴു ടണ്‍ പാന്‍ ഉല്പന്നങ്ങളുമായി ഹരിയാനയില്‍ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറി വാമഞ്ചൂര്‍ ചെക്ക്പോസ്റ്റ് അധികൃതര്‍ പിടിച്ച് മഞ്ചേശ്വരം പോലീസിന് കൈമാറി.
ലോറി ഡ്രൈവര്‍ ഹരിയാന മേവത്തെ ഹര്‍ഷാദ്(34), ക്ലീനര്‍ ഹരിയാനയിലെ താഹിര്‍(24) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.എച്ച്.ആര്. 74/1072 നമ്പര്‍ ലോറിയിലാണ് പാന്‍ ഉല്പന്നങ്ങള് കടത്തിയത്.കോള്ലിപ് എന്ന ബ്രാന്‍ഡ് നെയിമിലുള്ള ഉല്പന്നങ്ങളാണ് പിടിച്ചെടുത്തത്.
305 പെട്ടികളിലായി സൂക്ഷിച്ച സാധനങ്ങള്‍ക്ക് ഏഴുടണ്‍ തൂക്കം വരും. ഇത്തരം ഉല്പന്നങ്ങല് കേരളത്തില്‍ നിരോധിച്ചതിനാലാണ് പ്രതികളെ അറസ്റ്റുചെയ്തതെന്ന് പോലീസ് പറഞ്ഞു. പിടികൂടിയ ഉല്പന്നങ്ങള് പരിശോധനയ്ക്കയക്കും.അന്വേഷണ റിപോര്‍ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Keywords: Manjeshwaram, Check-post, Police, Lorry, Arrest, Report,Product,Driver, Hariyana,Kerala.