പാന്‍ മസാല മൊത്തവിതരണക്കാരന്‍ 22,443 പായ്ക്കറ്റ് പാന്‍മസാലയുമായി അറസ്റ്റില്‍
Jun 21, 2014, 12:06 IST
കാസര്‍കോട്:(www.kasargodvartha.com 21.06.2014) കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും പാന്‍ മസാല വിതരണംചെയ്യുന്ന മൊത്തവിതരണക്കാരന്‍ 22,443 പായ്ക്കറ്റ് പാന്‍മസാലയുമായി അറസ്റ്റിലായി. യു.പി. സ്വദേശി രമാനന്ദ ചൗധരി (24) യാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച വൈകിട്ട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് മുന്നിലെ ചോധരിയുടെ പെട്ടിക്കടയില്‍ എസ്.ഐ. മൈക്കിളിന്റെ നേതൃത്വത്തില്‍ എസ്.പിയുടെ ഷാഡോ പോലീസ് നടത്തിയ റെയിഡിലാണ് പാന്‍മസാലകള്‍ പിടികൂടിയത്.
പെട്ടിക്കടയില്‍ നിന്നും പാന്‍മസാലകള്‍ ലഭിച്ചതിനെതുടര്‍ന്ന് ഇയാളുടെ താമസ സ്ഥലമായ നെല്ലിക്കുന്നിലെ സ്റ്റാര്‍ ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ റെഡിലാണ് കൂടുതല്‍ പാന്‍മസാലകള്‍ പിടികൂടിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് വന്‍ തോതില്‍ പാന്‍ മസാലകള്‍ കാസര്‍കോട്ടെത്തിച്ച് വിതരണം ചെയ്യുന്നത്.
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: kasaragod, arrest, Police, KSRTC, Illegal Pan Masala Products Seized
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067