city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗള എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് പാന്‍പരാഗും മദ്യവും സുലഭമായി ലഭിക്കും; വില നാലിരട്ടി

കാസര്‍കോട്: (www.kasargodvartha.com 04.12.2014) എറണാകുളം - നിസാമുദ്ദീന്‍ മംഗളാ എക്‌സ്പ്രസില്‍ പാന്‍പരാഗും മദ്യവും ഉള്‍പെടെയുള്ള ലഹരി വസ്തുക്കള്‍ സുലഭമായി ലഭിക്കുന്നതായി യാത്രക്കാര്‍ വെളിപ്പെടുത്തി. ട്രെയിനിലെ പാന്‍ട്രികാര്‍ നടത്തുന്ന മീല്‍സ് ഓണ്‍ വീല്‍സ് കമ്പനിയുടെ ജോലിക്കാരാണ് പാന്‍പരാഗും മദ്യവും സിഗരറ്റും ഉള്‍പെടെ ആവശ്യക്കാരായ യാത്രക്കാര്‍ക്ക് നല്‍കുന്നത്.

ഇതിന് നാലിരട്ടിയിലേറെ വില ഇവര്‍ ഈടാക്കുന്നു. ചിലതിന് പത്തിരട്ടിവരേയും വില ഈടാക്കുന്നു. ഒന്നും രണ്ടും ദിവസം ട്രെയിനില്‍ യാത്രചെയ്യേണ്ട പലര്‍ക്കും അങ്ങോട്ട് ചെന്ന് ചോദിച്ചാണ് ഇവ വില്‍ക്കുന്നത്. ഹിന്ദി സംസാരിക്കുന്നവരാണ് ഇടപാടുകാരില്‍ ഭൂരിഭാഗവും. പാന്‍ട്രികാറിലെ ജോലിക്കാര്‍ നെയിം ടാഗ് പ്രദര്‍ശിപ്പിക്കുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത. സംശയദൃഷ്ട്യാ ആരെങ്കിലും പേര് ചോദിച്ചാല്‍ വ്യാജപേര് നല്‍കി ഉടന്‍ സ്ഥലം വിടുകയാണ് ഇവര്‍ ചെയ്യുന്നത്. പകരം മറ്റൊരാള്‍ സേവനത്തിനായി എത്തും.

മദ്യപിച്ച് യാത്രചെയ്യുന്നത് പോലും ഇന്ത്യന്‍ റെയില്‍വേ വിലക്കിയിരിക്കുമ്പോഴാണ് നിരോധിത ഉല്‍പന്നങ്ങളെല്ലാം ട്രെയിനില്‍ സുലഭമായി ലഭിക്കുന്നത് ഇത് തടയാന്‍ ബാധ്യതപ്പെട്ട ടി.ടി.ആര്‍. അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഇതൊന്നും കണ്ടില്ലെന്ന് നടക്കുകയാണെന്ന് യാത്രക്കാര്‍ പറയുന്നു.

ഇത്തരം വില്‍പന ചോദ്യംചെയ്തവരെ അക്രമിക്കുകയും ട്രെയിനില്‍നിന്നും തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം പോലും മുമ്പ് ഉണ്ടായിട്ടുണ്ടെന്നും ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ കമ്പനിയുടെ ഉടമ മുമ്പ് ട്രെയിനില്‍ ഒഴിഞ്ഞ സാധനങ്ങള്‍ പെറുക്കിവിറ്റ് ജീവിച്ച ആളാണെന്നും ഇപ്പോള്‍ ഇയാള്‍ കോടീശ്വരനായി മാറിയെന്നുമാണ് റെയില്‍വേയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ റെയില്‍വേയില്‍ ഇയാള്‍ അറിയാതെ ഒരിലപോലും അനങ്ങില്ലെന്ന സ്ഥിതിയുമുണ്ട്. ദീര്‍ഘദൂര ട്രെയിനുകളിലെല്ലാം തന്നെ നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ വിറ്റ് ലക്ഷങ്ങള്‍ സമ്പാദിക്കുകയാണ് പാന്‍ട്രികാര്‍ ഏറ്റെടുത്ത് നടത്തുന്നവര്‍. ടിക്കറ്റിന്റെ കാര്യത്തിലും റിസര്‍വേഷന്റെ കാര്യത്തില്‍പോലും ഇവരുടെ ഇടപെടല്‍ നടക്കുന്നുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
മംഗള എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് പാന്‍പരാഗും മദ്യവും സുലഭമായി ലഭിക്കും; വില നാലിരട്ടി

Keywords:  Kasaragod, Train, Kerala, Mangala Express, Pantry car, Pan Masala and alcohol available in Mangala express.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia