ബാഗില്‍ കടത്തിയ പുകയില ഉല്പന്നങ്ങള് റോഡില്‍ ഉപേക്ഷിച്ചു
Dec 20, 2012, 13:20 IST
കാസര്‍കോട്: ബാഗില്‍ കൊണ്ടുപോവുകയായിരുന്ന പുകയില ഉല്പന്നങ്ങള് പോലീസിനെ കണ്ടപ്പോള്‍ ഉപേക്ഷിച്ച് ഉടമസ്ഥന് ഓടിരക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കാസര്‍കോട് പഴയ ബസ്സ്റ്റാന്‍ഡിലാണ് സംഭവം.
ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ മുന്നിലൂടെ ഒരു യുവാവ് ബാഗുമായി നടന്നുപോവുകയായിരുന്നു. ഇത് പോലീസ് കണ്ടപ്പോള്‍ അയാള്‍ ബാഗ് അവിടെ ഉപേക്ഷിച്ച് ഓടിപ്പോവുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിലാണ് ബാഗില്‍ പാന്‍പരാഗ്, മധു എന്നിവ ഉള്‍പെടെയുള്ള പുകയില ഉല്പന്നങ്ങളാണ് ഉണ്ടായിരുന്നതെന്ന് മനസ്സിലായത്. ഇവയുടെ വില്പന നഗര പരിധിയില്‍ നിരോധിച്ചിട്ടുണ്ട്. ബാഗ് പോലീസ് കസ്റ്റഡിയിലെടുത്തു. ഓടിപ്പോയ ഉടമസ്ഥനെ തിരയുകയാണ്.

Keywords: Bag,Tobacoo, Products,Owner, Traffic duty,Police, Kasaragod, Busstand, Youth,Custody, Kerala