കുമ്പളയില്‍ റോഡില്‍ പാമോയില്‍ ഡ്രം വീണ് ഗതാഗതം തടസപ്പെട്ടു
Apr 7, 2013, 21:07 IST
കുമ്പള: മംഗലാപുരത്തുനിന്നും എച്ച്.എ.എല്ലിലേക്ക് പോവുകയായിരുന്ന ലോറിയില്‍ നിന്ന് പാമോയില്‍ ഡ്രം റോഡില്‍ വീണ് കുമ്പള ടൗണില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. റോഡില്‍ വീണ് ഡ്രം പൊട്ടുകയും റോഡില്‍ മുഴുവനും പാമോയില്‍ പരക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം.
ഈസമയം അതുവഴിവന്ന മൂന്ന് ബൈക്കുകള്‍ നിയന്ത്രണംവിട്ട് മറിഞ്ഞു. പിന്നീട് ഇവിടെ രണ്ടുകാറുകളും നിയന്ത്രണം വിട്ടതോടെ നാട്ടുകാര്‍ റോഡില്‍ മണ്ണിടുകയായിരുന്നു. ഇതിനെതുടര്‍ന്നിട്ടും റോഡിലെ ഓയില്‍ നീങ്ങാത്തതിനാല്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി റോഡില്‍ വെള്ളം ചീറ്റിയാണ് ഓയില്‍ ഒഴുക്കിക്കളഞ്ഞത്.

Keywords : Kasaragod, Kumbala, Road, Lorry, Kerala, Mangalore, Kasargodvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.