city-gold-ad-for-blogger

പള്ളിക്കര മേല്‍പ്പാലം: സംയുക്ത പരിശോധന നടത്തി

പള്ളിക്കര: (www.kasargodvartha.com 02.03.2016) പള്ളിക്കര മേല്‍പ്പാലം നിര്‍മാണത്തിന്റെ ഭാഗമായി ബന്ധപ്പെട്ട റെയില്‍വേ - ദേശീയപാത വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംയുക്ത സ്ഥല പരിശോധന നടത്തി. റെയില്‍വേ പാലക്കാട് ഡിവിഷണല്‍ എഞ്ചിനീയര്‍, പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍, ചൈതന്യ ഏജന്‍സിയുടെ കണ്‍സള്‍ട്ടന്റ് എന്നിവരടങ്ങിയ സംഘമാണ് സംയുക്ത പരിശോധനക്കായി സ്ഥലം സന്ദര്‍ശിച്ചത്.

പി കരുണാകരന്‍ എം പിയുമായും സംഘം ചര്‍ച്ച നടത്തി. ഭാവി വികസന സാധ്യത കൂടി കണക്കിലെടുത്ത് നാലുവരിപ്പാലത്തിനു അനുസൃതമായിതന്നെ സ്ഥലം ഏറ്റെടുക്കണമെന്നു പരിശോധന സംഘം നിര്‍ദേശിച്ചു. ഇതിനായി റവന്യൂ അധികൃതരുമായി ചര്‍ച്ച നടത്തും. പി കരുണാകരന്‍ എം പി കേന്ദ്ര ഉപരിതല ഗതഗത വകുപ്പുമായി ചര്‍ച്ച നടത്തിയതിന്റെ ഭാഗമായാണ് പള്ളിക്കര മേല്‍പ്പാലം സേതുഭാരതം പദ്ധതിയില്‍ പ്രത്യേകമായി ഉള്‍പെടുത്തിയതും 40 കോടി രൂപ നീക്കി വെച്ചതും. നേരത്തെ സംസ്ഥാനം പൂര്‍ണമായും തുക നീക്കിവെക്കുമെന്ന നിര്‍ദേശത്തിനു സര്‍ക്കാരിന്റെ അനുകൂല പ്രതികരണം വൈകിയതിനാല്‍ പദ്ധതി അനിശ്ചിതമായി നീളുകയായിരുന്നു. തുടര്‍ന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് തന്നെ പൂര്‍ണമായും തുക നീക്കി വെക്കുന്ന സേതുഭാരതം പദ്ധതിയില്‍ പള്ളിക്കരയും ഉള്‍പെടുത്തിയത്.

ഗാസിയാബാദിലുള്ള ചൈതന്യ കണ്‍സള്‍ട്ടന്‍സിയെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചുമതലപ്പെടുത്തി. ഇക്കഴിഞ്ഞ മാസം ഈ ഏജന്‍സി പ്രാഥമിക സര്‍വെ നടത്തി മൂന്ന് അലൈന്‍മെന്റ് റിപ്പോര്‍ട്ടുകള്‍ റെയില്‍വേ - ദേശീയപാത വിഭാഗത്തിന് സമര്‍പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഘം സംയുക്ത പരിശോധന നടത്തിയത്. പരിശോധന സംഘം അനുകൂലമായ തീരുമാനമാണ് കൈകൊണ്ടിട്ടുള്ളത്. ആവശ്യമായ സ്ഥലം ഏറ്റെടുക്കല്‍, പ്രോജക്ട് റിപ്പോര്‍ട്ട് എസ്റ്റിമേറ്റും ഏജന്‍സി തുടങ്ങിയ തുടര്‍ നടപടികള്‍ എത്രയും വേഗം കൈകൊള്ളുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതായി പി കരുണാകരന്‍ എം പി അറിയിച്ചു.
പള്ളിക്കര മേല്‍പ്പാലം: സംയുക്ത പരിശോധന നടത്തി

Keywords:  Pallikara, Test, Over bridge, Railway, National highway, kasaragod, P.Karunakaran-MP, Development project.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia