പള്ളിക്കര മേല്‍പാലം; പണി പുരോഗമിക്കുന്നു, വീടുകളും കെട്ടിടങ്ങളും പൊളിച്ചുതുടങ്ങി
Jun 14, 2018, 11:21 IST
നീലേശ്വരം: (www.kasargodvartha.com 14.06.2018) പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തിന്റെ ശിലാസ്ഥാപനത്തിന് തീയ്യതി നിശ്ചയിച്ചില്ലെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. മണ്ണ് പരിശോധനക്ക് പിന്നാലെ മേല്‍പ്പാലത്തിനായി ഏറ്റെടുത്ത ഭൂമിയിലെ വീടുകളും കെട്ടിടങ്ങളും പൊളിച്ചുതുടങ്ങി. റെയില്‍വേ ഗേറ്റിന്റെ പടിഞ്ഞാറു ഭാഗത്തെ ബഹുനില മന്ദിരങ്ങള്‍ പോലും ഇടിച്ച് നിരപ്പാക്കി തുടങ്ങി.
ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയാലേ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ കഴിയൂ. ഇതിന്റെ ഭാഗമായാണ് മണ്ണ് പരിശോധനക്ക് പിന്നാലെ തന്നെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനും തുടങ്ങിയത്. പുതുതായി നിര്‍മ്മിച്ചതുള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടതുണ്ട്. ഒരു മാസത്തിനകം തന്നെ കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും പൊളിച്ചുമാറ്റാനാണ് കരാറുകാരുടെ നീക്കം. കൊച്ചി ആസ്ഥാനമായ ഇകെകെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പാലം നിര്‍മ്മാണത്തിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.60 കോടി രൂപ ചിലവില്‍ പദ്ധതി രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് കരാറില്‍ ധാരണയായിട്ടുള്ളത്.
750 മീറ്ററില്‍ രണ്ടുവരിയായാണ് പാലം നിര്‍മ്മിക്കുന്നത്. ഇതോടനുബന്ധിച്ച് പള്ളിക്കര, ചാത്തമത്ത്, വള്ളിക്കുന്ന്, പാലായി എന്നിവിടങ്ങളിലേക്കുള്ള അനുബന്ധ റോഡുകള്‍ വികസിപ്പിക്കാന്‍ നീലേശ്വരം നഗരസഭയും തീരുമാനിച്ചിട്ടുണ്ട്. നിരന്തര പ്രക്ഷോഭങ്ങളുടെ ഭാഗമായി പാലം നിര്‍മ്മാണത്തിന്റെ കരാര്‍ നല്‍കിയിട്ടും നിര്‍മ്മാണം തുടങ്ങാത്തതിനെതിരെ ജനങ്ങളില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ മേല്‍പ്പാലം നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ തീയ്യതി പ്രഖ്യാപിച്ചുവെങ്കിലും ബിജെപിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് തറക്കല്ലിടല്‍ ചടങ്ങ് മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ പകരം തീയ്യതി നിശ്ചയിക്കാനും കഴിഞ്ഞില്ല. ഇതോടെ ജനരോഷം ശക്തമായതോടെയാണ് തറക്കല്ലിടല്‍ ചടങ്ങില്ലാതെ പ്രവര്‍ത്തി ആരംഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Pallikara, Over bridge, Neeleswaram, Construction, Continues, Pallikkara Over Bridge; Construction Continues.