city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളിക്കര അപകടം; കെഎസ്ടിപി അനാസ്ഥ തുടര്‍ന്നാല്‍ ജനകീയ പ്രക്ഷോഭം നടത്തുമെന്ന് കാരുണ്യം കളനാട്

കളനാട്: (www.kasargodvartha.com 16.06.2016) കഴിഞ്ഞ ദിവസം പള്ളിക്കരയിലുണ്ടായ അപകടത്തില്‍ ദാരുണമായി ആറ് പേര്‍ മരിച്ച സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണെന്ന് കാരുണ്യം കളനാട് സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു. അപകടത്തില്‍ മരിച്ചവരില്‍ കളനാട്ടെ ഹമീദിന്റെ മകനും മകളും മരുമകളുമുണ്ടായിരുന്നു.

മനസാക്ഷിയെ നടുക്കിയ ദുരന്തത്തിന്റെ അനുശോചന യോഗത്തില്‍ കെഎസ്ടിപി അധികൃതരുടെ അനാസ്ഥക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉണ്ടായത്. റോഡിന്റെ പണി പകുതിയിലധികം പൂര്‍ത്തിയായ സ്ഥലത്ത് ഇരുവശത്തും അപകടം പതിഞ്ഞിരിക്കുന്ന വലിയ കുഴികളും മണ്‍കൂനകളുമുണ്ട്. ഇത് കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തുന്നവയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

റോഡ് സുരക്ഷയുടെ ഭാഗമായി ഡിവൈഡറോ, റോഡ്‌ലൈന്‍ മാര്‍ക്കോ, അപകട സാധ്യതയുള്ള സ്ഥലങ്ങളെ അടയാളപ്പെടുത്തുന്ന ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ല. ഇതിനകം തന്നെ നിരവധി ജീവന്‍ പൊലിയുകയും അപകടത്തില്‍പെട്ട് നിത്യരോഗിയും ശരീരം തളര്‍ന്നും കിടപ്പിലായവരുടെയും എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നു. ചന്ദ്രഗിരി, കാഞ്ഞങ്ങാട് റൂട്ടില്‍ റോഡിന്റെ വശങ്ങളില്‍ നിരവധി ആരാധനാലയങ്ങളും, പള്ളിക്കൂടങ്ങളും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളും കൂടുതലാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താതെയുള്ള റോഡ് നിര്‍മ്മാണത്തിലെ അനാസ്ഥയ്‌ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്കും മറ്റ് ഉന്നതാധികാരികള്‍ക്കും നിവേദനം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

യോഗം കാരുണ്യം കളനാട് ചെയര്‍മാന്‍ ഹക്കീം ഹാജി ഉദ്ഘാടനം ചെയ്തു. കെഎംകെ ലാഹിര്‍ അധ്യക്ഷത വഹിച്ചു. ഹമീദ് കുട്ടിച്ച, ഷരീഫ് ഹാജി, ശാഫി ഗാന്ധി, ബദ്‌റുദ്ദീന്‍ അയ്യങ്കോല്‍, കെ എച്ച് മുഹമ്മദ്, താജുദ്ദീന്‍ ബിലാല്‍, സിബി മുഷ്താഖ്, കെഎംകെ റഷീദ് സംസാരിച്ചു. പി.എ സിറാജ് നന്ദി പറഞ്ഞു. അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.
പള്ളിക്കര അപകടം; കെഎസ്ടിപി അനാസ്ഥ തുടര്‍ന്നാല്‍ ജനകീയ പ്രക്ഷോഭം നടത്തുമെന്ന് കാരുണ്യം കളനാട്
പള്ളിക്കര അപകടം; കെഎസ്ടിപി അനാസ്ഥ തുടര്‍ന്നാല്‍ ജനകീയ പ്രക്ഷോഭം നടത്തുമെന്ന് കാരുണ്യം കളനാട്

Keywords: Kasaragod, Kalanad, Pallikara, Road, Divider, Prayer, Kanhangad, Karunyam Kalanad, Accident, Inaugaration, Pallikkara accident death: condolence meeting by Karunyam Kalanad held.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia