പള്ളിക്കര റെയില്‍വെ ഓവര്‍ ബ്രിഡ്ജ് നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ തീരുമാനം; മലയോര ഹൈവെ 2019-ലും തീരദേശ ഹൈവെ 2020-ലും പൂര്‍ത്തിയാക്കും
Sep 20, 2017, 18:24 IST
കാസര്‍കോട്: (www.kasargodvartha.com 20.09.2017) കാസര്‍കോട് ജില്ലയിലെ പള്ളിക്കര റെയില്‍വെ ഓവര്‍ബ്രിഡ്ജിന്റെ ടെണ്ടര്‍ നടപടികള്‍ രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നും നിര്‍മാണം എത്രയും വേഗം ആരംഭിക്കുമെന്നും ദേശീയപാത അതോറിറ്റി അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍ ഉറപ്പു നല്‍കി. ദേശീയപാത വീതികൂട്ടല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ മൂന്നുവരിയുള്ള മേല്‍പ്പാലം പണിയാന്‍ ഉപരിതല ഗതാഗത മന്ത്രാലയം സമ്മതിച്ചിട്ടുണ്ടെന്ന് ദേശീയപാത ജനറല്‍ മാനേജര്‍ (ടെക്‌നിക്കല്‍) ആഷിഷ് ദ്വിവേദി അറിയിച്ചു. ഇത് സംബന്ധിച്ച നിര്‍ദേശം എന്‍ എച്ച് എ ഐ മന്ത്രാലയത്തിന്റെ ഔപചാരിക അംഗീകാരത്തിന് അയച്ചുകൊടുത്തിട്ടുണ്ട്. അനുമതി കിട്ടിയാലുടന്‍ നിര്‍മാണം ആരംഭിക്കും.
ദേശീയപാത അതോറിറ്റിയുടെ തീരുമാനത്തിന്റെ വെളിച്ചത്തില്‍ പള്ളിക്കര റെയില്‍വെ മേല്‍പ്പാലത്തിനു വേണ്ടിയുള്ള സമരം പിന്‍വലിക്കണമെന്ന് പി കരുണാകരന്‍ എം പിയോടും സമരസമിതിയോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള എല്ലാ ശ്രമവും നടത്തുമെന്നും എന്‍ എച്ച് എ ഐ അധികൃതര്‍ ഉറപ്പുനല്‍കി. യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ബിജു പ്രഭാകരന്‍, നാഷണല്‍ ഹൈവെ ചീഫ് എഞ്ചിനീയര്‍ പി പ്രഭാകരന്‍, സമരസഹായ സമിതി പ്രതിനിധികളായ എം വി ബാലകൃഷ്ണന്‍, ഡോ. വി പി പി മുസ്തഫ, പ്രൊഫ. കെ പി ജയരാജന്‍ എന്നിവര്‍ പങ്കെടുത്തു.
മലയോര ഹൈവെ 2019-ലും തീരദേശ ഹൈവെ 2020-ലും പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രണ്ട് ഹൈവെകളുടെയും പുരോഗതി വിലയിരുത്തി. യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും പങ്കെടുത്തു.
കാസര്‍കോട് നന്ദാരപ്പടവു മുതല്‍ പാറശ്ശാല വരെ 1251 കിലോമീറ്ററിലാണ് മലയോര ഹൈവെ പണിയുന്നത്. പദ്ധതിക്കാവശ്യമായി വരുന്ന 3500 കോടി രൂപ കിഫ്ബിയില്‍നിന്ന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ആലപ്പുഴ ഒഴികെ 13 ജില്ലകളിലൂടെ മലയോര ഹൈവെ കടന്നുപോകും. ആദ്യഘട്ടമായി 13 ജില്ലകളില്‍ 25 റീച്ചുകളിലെ നിര്‍മാണം ഈ വര്‍ഷം തന്നെ ആരംഭിക്കും. പദ്ധതി രണ്ടുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ യോഗത്തില്‍ അറിയിച്ചു. ഈ പദ്ധതി നടപ്പാക്കുന്നതിന് റോഡ് ഫണ്ട് ബോര്‍ഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തീരദേശ ഹൈവെ മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ വരെ 623 കിലോമീറ്ററിലാണ് പണിയുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട,് കണ്ണൂര്‍, കാസര്‍കോട് എന്നീ ഒമ്പത് ജില്ലകളിലൂടെ ഹൈവെ കടന്നുപോകും. വല്ലാര്‍പ്പാടം, കൊല്ലം, വിഴിഞ്ഞം എന്നീ തുറമുഖങ്ങളെയും നിരവധി ചെറിയ തുറമുഖങ്ങളേയും തീരദേശ ഹൈവെ ബന്ധിപ്പിക്കും. ദേശീയ പാതയിലെ ഗതാഗത തിരക്ക് കുറയ്ക്കുക, പ്രധാന മത്സ്യബന്ധന തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലകളേയും ബന്ധിപ്പിക്കുക, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 6500 കോടി രൂപ ചെലവില്‍ തീരദേശ ഹൈവെ പണിയുന്നത്. ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ റോഡിന് 5.5 മീറ്ററും ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളില്‍ ഏഴ് മീറ്ററും വീതിയുണ്ടാകും. കിഫ്ബി വഴിയാണ് ഈ പദ്ധതിക്കുളള പണവും ലഭ്യമാക്കുന്നത്.
പദ്ധതിക്കാവശ്യമായ സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. നാഷണല്‍ ഹൈവെ ചീഫ് എഞ്ചിനീയര്‍ പി പ്രഭാകരന്‍, റോഡ്‌സ് ആന്റ് ബ്രിഡ്ജ്‌സ് ചീഫ് എഞ്ചിനീയര്‍ ജീവരാജ്, റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് ഡയറക്ടര്‍ വി വി ബിനു എന്നിവരും പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Pallikara, Nileshwaram, Bridge, Pinarayi-Vijayan, Meeting, P Karunakaran MP, Pallikera Over bridge construction to start soon.