city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റെയില്‍വേ മേല്‍പാലം: എം പിയുടെ രാഷ്ട്രീയ നാടകം വ്യക്തമായി- എം സി ഖമറുദ്ദീന്‍

കാസര്‍കോട്: (www.kasargodvartha.com 21/09/2017) നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പാല കാര്യത്തില്‍ മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാമെങ്കില്‍ കാസര്‍കോട് എം പി രാപ്പകല്‍ സമരം നടത്തിയതിന്റെ ഉദ്ദേശ ശുദ്ധിയിലും ഔചിത്യത്തിലും സംശയിക്കുന്നവരെ കുറ്റം പറയാനാകില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം സി ഖമറുദ്ദീന്‍ അഭിപ്രായപ്പെട്ടു. നാട്ടിലെ മേല്‍പാലത്തിന്റെയെല്ലാം പിതൃത്വം ഏറ്റെടുക്കുന്ന കാസര്‍കോട് എം പി തന്റെ വീടിന് മുമ്പിലുള്ളതും ഏറെ അത്യാവശ്യവുമായ മേല്‍പാലത്തിന് ഇത്രയുംനാള്‍ ശ്രമിക്കാതിരുന്നതിലൂടെ തികഞ്ഞ അലഭാവവും, കഴിവ് കേടുമാണ് വ്യക്തമാക്കുന്നതെന്ന് ഖമറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

റെയില്‍വേ മേല്‍പാലം: എം പിയുടെ രാഷ്ട്രീയ നാടകം വ്യക്തമായി- എം സി ഖമറുദ്ദീന്‍

പാര്‍ലമെന്റിലും സി പി എം പാര്‍ട്ടിയിലും ഉന്നത സ്ഥാനം വഹിക്കുന്ന എം പിക്ക് നേരെ പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്നും ഉയരുന്ന ചോദ്യങ്ങളും, പൊതുജനങ്ങളില്‍ നിന്നുയരുന്ന വിമര്‍ശനവും അസഹ്യമായപ്പോഴാണ് സമരം ചെയ്യേണ്ടി വരുന്നത്. ജനങ്ങളോടും, പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ വികസന കാര്യത്തിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഇപ്പോള്‍ നടത്തിയ സമരത്തിന്റെ ആവശ്യം വരുമായിരുന്നില്ലെന്നും ഖമറുദ്ദീന്‍ പറഞ്ഞു.

എം പിയുടെ പോരായ്മ ആദ്യം തിരിച്ചറിഞ്ഞത് സ്വന്തം പാര്‍ട്ടിക്കാരായതിനാലാണ് പാര്‍ട്ടി കോട്ടകളില്‍ പോലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടിന്റെ എണ്ണത്തില്‍ പിന്നോക്കം പോയതും ആറായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കഷ്ടിച്ച് രക്ഷപ്പെട്ടതെന്നും ഖമറുദ്ദീന്‍ ഓര്‍മിപ്പിച്ചു. എം പി നടത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും, വിമര്‍ശനത്തില്‍ നിന്ന് തടയൂരാനുമുള്ള പൊടിക്കയ്യുമാണെന്ന മുസ്ലിം ലീഗിന്റെ ആരോപണത്തെ ശരിവെക്കുന്നതാണ് മുഖ്യമന്ത്രിയെ കൂടി ഉള്‍പെടുത്തി നടത്തിയ നാടകമെന്ന് ജനങ്ങള്‍ക്ക് ബോധ്യമായതായി അദ്ദേഹം പറഞ്ഞു.

മേല്‍പാലത്തിന് പണം കണ്ടെത്തി ഉടന്‍ പ്രവര്‍ത്തി ആരംഭിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ഖമറുദ്ദീന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, P.Karunakaran-MP, Strike, Nileshwaram, Bridge, Muslim-league, M.C.Khamarudheen.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia