city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആറുപേരുടെ മരണത്തിനിടയാക്കിയ കാറോടിച്ച യുവാവ് ബ്രേക്കെന്നുകരുതി ചവിട്ടിയത് ആക്‌സിലേറ്ററില്‍; നരഹത്യക്ക് കേസെടുത്തു

ബേക്കല്‍: (www.kasargodvartha.com 14.06.2016) പളളിക്കരയില്‍ തിങ്കഴാള്ച വൈകിട്ട് ആറുപേരുടെ മരണത്തിനിടയാക്കിയ കാറോടിച്ച യുവാവിന് സംഭവിച്ച അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മരിച്ച ആറംഗ കുടുംബത്തില്‍പ്പെട്ട പതിനെട്ടുകാരനായ സജീര്‍ ആണ് കാറോടിച്ചിരുന്നത്. റോഡിന്റെ പകുതി ഭാഗം മാത്രം ടാര്‍ ചെയ്തതിനാല്‍ ഹമ്പുപോലെ രൂപപ്പെട്ട ഭാഗത്ത് തട്ടാതിരിക്കാനായി സജീര്‍ കാറിന്റെ ബ്രേക്ക് ചവിട്ടാന്‍ ശ്രമിച്ചെങ്കിലും മാറി ആക്‌സിലേറ്ററിലാണ് ചവിട്ടിയത്.

ഇതോടെ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ആല്‍മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ സജീറും മാതാവ് ചേറ്റുകുണ്ടിലെ സക്കീന, സഹോദരി സാനിറ, സക്കീനയുടെ മറ്റൊരു മകന്റെ ഭാര്യ റംസീന, സക്കീനയുടെ സഹോദരന്റെ ഭാര്യ ഹൈറുന്നീസ, മകള്‍ ഫാത്തിമ എന്നിവരും മരണപ്പെടുകയായിരുന്നു. 135 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ സജീര്‍ കാറോടിച്ചിരുന്നതായി പോലീസ് പരിശോധനയില്‍ തെളിഞ്ഞു.

ബോധപൂര്‍വ്വമല്ലാത്ത നരഹത്യക്ക് സജീറിനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. കാസര്‍കോട് വിദ്യാനഗറിലെ ബന്ധുവീട്ടിലേക്ക് നോമ്പുതുറയില്‍ പങ്കെടുക്കാന്‍ കുടുംബം സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് റോഡരികിലെ ആല്‍മരത്തിലിടിച്ചത്. അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണ്ണമായും തകരുകയായിരുന്നു. സജീറിന്റെ സുഹൃത്ത് മുക്കൂടിലെ ഹര്‍ഷാദ് ഗുരുതരനിലയില്‍ മംഗളൂരു ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഹൈറുന്നീസയുടെ മൂത്തമകന്‍ അജ്മലും എട്ടുമാസം പ്രായമുള്ള കുട്ടിയും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. കാറിനകത്ത് കുടുങ്ങിപ്പോയ സജീറിനെ കാഞ്ഞങ്ങാട്ടുനിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് പുറത്തെടുത്തത്. മറ്റുളളവരെ സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റവരെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലും അതിഞ്ഞാലിലെ സ്വകാര്യാശുപത്രിയിലുമെത്തിച്ചെങ്കിലും ആറുപേര്‍ ആശുപത്രിയിലെത്തും മുമ്പെ മരണപ്പെടുകയായിരുന്നു.

ആറുപേരുടെ മരണത്തിനിടയാക്കിയ കാറോടിച്ച യുവാവ് ബ്രേക്കെന്നുകരുതി ചവിട്ടിയത് ആക്‌സിലേറ്ററില്‍; നരഹത്യക്ക് കേസെടുത്തു

Keywords: Kasaragod, Car-Accident, Youth, Case, Control, Wife, Hospital, Car, Bekal Police, Vidyanagar, Sajeer.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia