city-gold-ad-for-blogger

കാസര്‍കോട് നഗരസഭയും റോട്ടറി ക്ലബ്ബും കൈകോര്‍ത്തു; കാസര്‍കോട്ട് കാന്‍സര്‍ രോഗികള്‍ക്ക് പാലിയേറ്റീവ് സെന്റര്‍ വരുന്നു

കാസര്‍കോട്: (www.kasargodvartha.com 31/05/2015) കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമാകാന്‍ ജില്ലയില്‍ പാലിയേറ്റീവ് കെയര്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ നിര്‍മിക്കുന്നത്. കാസര്‍കോട് നഗരസഭയും റോട്ടറി ക്ലബ്ബും കൈകോര്‍ത്താണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

സെന്ററിന്റെ ശിലാസ്ഥാപന ചടങ്ങ് ജൂണ്‍ രണ്ടിന് നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല നിര്‍വഹിക്കും. ബീരന്തബയലിലുള്ള സുനാമി ഫ്‌ളാറ്റിനു സമീപം നഗരസഭയുടെ കൈവശമുള്ള 25 സെന്റ് സ്ഥലത്താണ് സെന്ററിന്റെ നിര്‍മാണം. റോട്ടറി ക്ലബ്ബിന്റെ ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സെന്റര്‍ നിര്‍മിക്കുന്നത്.

ജില്ലയില്‍ കാന്‍സര്‍ രോഗികള്‍ വര്‍ധിക്കുന്ന പ്രത്യേക സാഹചര്യം കൂടി കണക്കിലെടുത്താണ് ഈ സംയുക്ത പദ്ധതി. കാന്‍സറിനുള്ള പ്രാഥമിക ചികിത്സയ്ക്കു പുറമേ കൗണ്‍സിലിങ്, ചികിത്സാ ഉപദേശങ്ങള്‍, സണ്‍ഡേ ക്ലിനിക്ക്, ബോധവത്ക്കരണ ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെന്ററിന്റെ നിര്‍മാണത്തിനായി 37 ലക്ഷം രൂപയാണ് തുടക്കത്തില്‍ പ്രതീക്ഷിക്കുന്നത്. പിന്നീട് സെന്റര്‍ വിപുലീകരണത്തിനായി 80 ലക്ഷം രൂപ ചിലവഴിക്കും.

വാര്‍ത്താസമ്മേളനത്തില്‍ നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ അബ്ദുര്‍ റഹ് മാന്‍ കുഞ്ഞി മാസ്റ്റര്‍, റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് എം.കെ രാധാകൃഷ്ണന്‍, സെക്രട്ടറി ആര്‍ പ്രശാന്ത് കുമാര്‍, ടി.പി യൂസഫ്, ജയ്‌സണ്‍ ജേക്കബ് എന്നിവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാസര്‍കോട് നഗരസഭയും റോട്ടറി ക്ലബ്ബും കൈകോര്‍ത്തു; കാസര്‍കോട്ട് കാന്‍സര്‍ രോഗികള്‍ക്ക് പാലിയേറ്റീവ് സെന്റര്‍ വരുന്നു


Keywords : Kasaragod, Cancer-treatment-clinic, Kasaragod-Municipality, Development project, Inauguration, Palliative cancer centre. 


കാസര്‍കോട് നഗരസഭയും റോട്ടറി ക്ലബ്ബും കൈകോര്‍ത്തു; കാസര്‍കോട്ട് കാന്‍സര്‍ രോഗികള്‍ക്ക് പാലിയേറ്റീവ് സെന്റര്‍ വരുന്നു

Keywords : Kaviyoor Ponnamma, Actress, Kasaragod, Kerala, Women's Wellness Centre, Inauguration.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia