city-gold-ad-for-blogger

പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍

കാസര്‍കോട്: (www.kasargodvartha.com 24/01/2016) പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയെ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷനായി തെരെഞ്ഞെടുത്തു. തളിപ്പറമ്പ് നാടുകാണി അല്‍ മഖര്‍ ക്യാമ്പസില്‍ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് അദ്ദേഹത്തെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫിയാണ് സംസ്ഥാന പ്രസിഡണ്ട്. കാസര്‍കോട് നിന്നും പി.ബി ബഷീര്‍ പുളിക്കൂര്‍, എന്‍.പി മുഹമ്മദ് സഖാഫി പാത്തൂര്‍, അഷ്‌റഫ് കരിപ്പോടി എന്നിവര്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ദേലമ്പാടി പഞ്ചായത്തിലെ പള്ളങ്കോട് സ്വദേശിയായ അബ്ദുല്‍ ഖാദിര്‍ മദനി ഉള്ളാള്‍ മദനി കോളജില്‍ നിന്നും ബിരുദമെടുത്ത ശേഷം ദേളി സഅദിയ്യയില്‍ സേവനം ചെയ്തു വരുന്നു. ജാമിഅ സഅദിയ്യ അറബിയ്യ സെക്രട്ടറിയേറ്റ് അംഗവും പബ്ലിക്ക് റിലേഷന്‍ ഓഫീസറുമാണ്.

പഠന കാലത്ത് എസ്.എസ്.എഫിലൂടെ സംഘടനാ രംഗത്തേക്ക് കടന്നുവന്ന പള്ളങ്കോട് മദനി എസ്.എസ്.എഫ് കാസര്‍കോട് താലൂക്ക് പ്രസിഡണ്ട്, ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ട്രഷറര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട് സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് സംസ്ഥാന വൈസ് പ്രസിഡണ്ടാകുന്നത്. മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ സെക്രട്ടറിമാരിലൊരാളാണ്. സംസ്ഥാന ഉപാധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ട പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിക്ക് ജില്ലാ എസ്.വൈ.എസ് പ്രസിഡണ്ട് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഷാളണിയിച്ചു.

പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍

Keywords : SYS, Kasaragod, Committee, SSF, Leader, Pallangod Abdul Kader Madani, Pallangod Abdul Kader Madani selected as SYS state Vice President.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia