കാസർകോട് സബ് ജയിലിന് പിൻവശത്തെ റോഡ് പൂർണമായും തകർന്നു; സമീപത്തെ പഴയ കെട്ടിടവും വീഴാറായ നിലയിലായതോടെ അപകട ഭീഷണിയിൽ യാത്രക്കാർ
● ടൗൺ യുപി സ്കൂൾ, ഉപജില്ലാ ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള തിരക്കേറിയ റോഡാണിത്
● അഞ്ച് വർഷങ്ങൾക്ക് മുൻപാണ് റോഡിൽ അവസാനമായി ടാറിങ് നടത്തിയത്
● റോഡിൽ രൂപപ്പെട്ട കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നു
● നഗരസഭയുടെ അധീനതയിലുളള റോഡും സ്ഥലവുമാണിത്
കാസർകോട്: (KasargodVartha) പള്ളത്ത് സ്ഥിതി ചെയ്യുന്ന സബ് ജയിലിന് പിൻവശത്തെ റോഡ് പൂർണമായും തകർന്നു. റോഡരികിലുള്ള പഴയ കെട്ടിടം കൂടി വീഴാറായ നിലയിലായതോടെ അപകടം സംഭവിക്കാമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. ഈ റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി തുടരുകയാണ്.
ഗതാഗതയോഗ്യമല്ലാതെ റോഡ്
ടൗൺ യുപി സ്കൂൾ, ഉപജില്ലാ ഓഫീസ് തുടങ്ങി നിരവധി ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളുമുള്ള ഏറെ തിരക്കേറിയ റോഡാണിത്. ഇതാണ് തകർന്ന് കുഴികൾ രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാതായിരിക്കുന്നത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് ചെറുതായി റോഡ് ടാറിങ് ചെയ്ത ശേഷം ഈ റോഡിൻ്റെ അറ്റകുറ്റപ്പണി പോലും അധികൃതർ നടത്തിയിട്ടില്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു.
അപകടക്കെണിയായി കുഴികളും കെട്ടിടവും
മഴ പെയ്യുന്നതോടെ കുഴിയിൽ വെള്ളം നിറഞ്ഞ് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ കൂടുതലായി അപകടത്തിൽപെടുകയാണ്. ഇതിന് പുറമെയാണ് സമീപത്തെ റോഡരികിൽ സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടം ഇടിഞ്ഞ് റോഡിൽ വീഴാൻ സാധ്യതയുള്ളത്. ഇത് യാത്രക്കാർക്കും വിദ്യാർഥികൾക്കും അപകടസാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
നടപടി ആവശ്യപ്പെട്ട് സമീപവാസികൾ
നഗരസഭയുടെ അധീനതയിലുളള റോഡും സ്ഥലവുമാണിത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ഈ വിഷയത്തിൽ ബന്ധപ്പെട്ട കൗൺസിലർ നടപടി സ്വീകരിക്കണമെന്ന് സമീപവാസികൾ ഒന്നടങ്കം ആവശ്യപ്പെട്ടു.
ഈ പ്രാദേശിക വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Special Sub Jail road in Kasaragod is severely damaged; locals demand action.
#KasaragodNews #RoadDamage #PallamJailRoad #KeralaNews #LocalNewsMalayalam #CivicIssues #SpecialSubJail #PublicSafety #RenuNews








