city-gold-ad-for-blogger

പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ രോഗികളുടെ വീട് സന്ദര്‍ശനം നടത്തി

പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ രോഗികളുടെ വീട് സന്ദര്‍ശനം നടത്തി
തൃക്കരിപ്പൂര്‍: രോഗം കൊണ്ട് കഷ്ടപ്പെടുന്നവരെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കാനും കഴിയാവുന്ന സഹായങ്ങള്‍ എത്തിക്കാനും മാണിയാട്ട് രൂപീകരിച്ച പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി. മാണിയാട്ടെ അറുന്നൂറോളം വീടുകളില്‍ ആറ് സ്‌ക്വാഡുകളായാണ് പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തിയത്.

കിടപ്പിലായ രോഗികള്‍, വൈകല്യം ബാധിച്ചവര്‍, എഴുപത്തഞ്ച് വയസുപിന്നിട്ടവര്‍ എന്നിവരുടെ കണക്കുകളാണ് ശേഖരിച്ചത്. ഇവര്‍ക്ക് ആവശ്യമായ ചികിത്സാ സഹായങ്ങള്‍ ലഭ്യമാക്കുകയാണ് സൊസൈറ്റിയുടെ ഗൃഹസന്ദര്‍ശന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. മാണിയാട്ട് വിജ്ഞാനദായിനി വായനശാലാ പരിസരത്തു നിന്നുമാരംഭിച്ച ഗൃഹസന്ദര്‍ശന പരിപാടി സൊസൈറ്റി സെക്രട്ടറി ടി.വി. ബാലന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ. രാഘവന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. പി.വി. ജയരാജന്‍, ഇ. ഷിജോയ്, സി. സുരേശന്‍, എം.കെ. മോഹനന്‍, കെ.വി. പ്രകാശന്‍,ടി.വി. നാരായണന്‍ സ്‌ക്വാഡുകള്‍ക്ക് നേതൃത്വം നല്‍കി.

Keywords: Paliative care society, Worker, Help, Poor people, Treatment, Trikaripur, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia