പാലത്തുങ്കര അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാരുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി
Aug 1, 2018, 11:50 IST
കളനാട്: (www.kasargodvartha.com 01.08.2018) ചൊവ്വാഴ്ച അന്തരിച്ച പ്രമുഖ മത പണ്ഡിതനും ഖുര്‍ആന്‍ പാരായണത്തില്‍ പ്രശസ്തനുമായ കളനാട് റാബിയത്ത് മന്‍സിലില്‍ പാലത്തുങ്കര പി കെ അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാരുടെ (79) മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ചൊവ്വാഴ്ച രാത്രി 11.45 മണിയോടെ കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം.
കളനാട് ഇആനത്തുല്‍ ഇസ്ലാം മദ്രസയുടെ മുന്‍ പ്രധാനാധ്യാപകനായ അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ക്ക് നിരവധി ശിഷ്യഗണങ്ങളും ഉണ്ടായിരുന്നു. നാടിന്റെ നാനാതുറകളില്‍ നിന്നും എത്തിയ നൂറു കണക്കിനാളുകള്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു. മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് സിദ്ദീഖ് സഖാഫി മാണിമൂല നേതൃത്വം നല്‍കി. കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖത്തീബ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് ഫാറൂഖ് നഈമി, മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, മുസ്ലിം ലീഗ് നേതാക്കളായ എം സി ഖമറുദ്ദീന്‍, എ അബ്ദുര്‍ റഹ് മാന്‍, കല്ലട്ര മാഹിന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, സത്താര്‍ മുക്കുന്നോത്ത്, കോണ്‍ഗ്രസ് നേതാക്കളായ സാജിദ് മൗവ്വല്‍, അന്‍വര്‍ മാങ്ങാട്, അഷ്‌റഫ് ഇംഗ്ലീഷ്, ഐ എന്‍ എല്‍ നേതാവ് അബ്ദുര്‍ റഹ് മാന്‍ തുരുത്തി, എസ് ഡി പി ഐ നേതാക്കളായ എന്‍ യു അബ്ദുല്‍ സലാം, സക്കരിയ്യ ഉളിയത്തടുക്ക, ഖാദര്‍ അറഫ, അഷ്‌റഫ് കോളിയടുക്കം, സിദ്ദീഖ് കസ്സു, സുന്നി നേതാക്കളായ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ബി എം അഹ് മദ് മുസ്ലിയാര്‍ മേല്‍പറമ്പ്, ഹുസൈന്‍ സഅദി കെ സി റോഡ്, ബഷീര്‍ പുളിക്കൂര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അഷ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, അഹ് മദ് മുസ്ലിയാര്‍ കുണിയ, ഹസൈനാര്‍ സഖാഫി കുണിയ, അഷ്‌റഫ് കരിപ്പൊടി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില, സി എൻ ജാഫര്‍ സാദിഖ്, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, ചിയ്യൂര്‍ അബ്ദുല്ല സഅദി, സിദ്ദീഖ് സഖാഫി ആവള, സാദിഖ് ആവള, ഫാറൂഖ് കുബണൂര്‍, റഫീഖ് സഖാഫി ചേടിക്കുണ്ട്, പ്രസ് ക്ലബ് പ്രസിഡണ്ട് ടി എ ഷാഫി, ടി ഡി കബീര്‍, മന്‍സൂര്‍ മല്ലത്ത്, സഹീര്‍ ആസിഫ്, അഷ്റഫ് കല്ലട്ര, ഇഖ്ബാല്‍ കല്ലട്ര, അബൂബക്കര്‍ കണ്ടത്തില്‍, സഅദിയ സ്‌കൂള്‍ മാനേജര്‍ എം എ വഹാബ്, പ്രിന്‍സിപ്പാള്‍ ഹനീഫ് മലപ്പുറം, ഡോ. എം എ അബൂബക്കര്‍, ചന്ദ്രന്‍ കൊക്കാല്‍, ആര്‍ പ്രദീപ്, ശാഫി ഹാജി കീഴൂര്‍, കണ്ണങ്കുളം മുഹമ്മദ് കുഞ്ഞി ഹാജി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുര്‍ റഹീം കൂവ്വത്തൊട്ടി, അബ്ബാസ് ബദിയടുക്ക തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.
ബുധനാഴ്ച മഗ് രിബ് നിസ്‌കാരത്തിന് ശേഷം കളനാട് ഇആനത്തുല്‍ ഇസ്ലാം മദ്രസയില്‍ അനുശോചന യോഗം സംഘടിപ്പിച്ചിട്ടുണ്ട്. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ തുടങ്ങിയവര്‍ പരേതന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

Related News:
പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ പാരായണത്തില്‍ പ്രശസ്തനുമായ പാലത്തുങ്കര അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ അന്തരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kalanad, Death, Leader, Palathungara Abdul Rahman Musliyar's dead body buried
< !- START disable copy paste -->