പാലക്കുന്ന് ഭഗവതി ക്ഷേത്രം ഡോക്യുമെന്ററി പ്രകാശനം ചെയ്തു
Mar 8, 2013, 20:15 IST
ഉദുമ: പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിന്റെ ചരിത്രവും ഐതീഹ്യവുമടങ്ങിയ ഡോക്യുമെന്ററി പ്രകാശനം ചെയ്തു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളും ഉത്സവങ്ങളും ഡോക്യുമെന്ററിയിലുണ്ട്. ഹരിദാസ് കുന്നൂല്‍ പയ്യന്നൂരാണ് സംവിധായകന്. കുഞ്ഞിക്കണ്ണന് ആയത്താര്‍, മനോജ്കുമാര്‍ ഉദുമ എന്നിവരാണ് നിര്‍മിക്കുന്നത്.
പവിത്രന് ചിന്നൂസ്, അനില്‍ കണ്ണന് മഴവില്‍ എന്നിവരാണ് ഛായാഗ്രാഹകര്‍. പാലക്കുന്ന് ഭണ്ഡാരവീട്ടില്‍ നടന്ന ചടങ്ങില്‍ കുഞ്ഞിക്കണ്ണന് ആയത്താര്‍ ഡോക്യൂമെന്ററിയുടെ ആദ്യകോപ്പി പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് സി. എച്ച്. നാരായണന് നല്‍കിയാണ് പ്രകാശനം ചെയ്തത്.

Keywords: Palakunnu, Temple, Documentary, CD release, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News