city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാ­ല­ക്കു­ന്ന് സം­ഘര്‍ഷം: യു.ഡി.എ­ഫ്. പ്ര­വര്‍­ത്തക­രെ വെ­റു­തെ വി­ട്ടു

പാ­ല­ക്കു­ന്ന് സം­ഘര്‍ഷം: യു.ഡി.എ­ഫ്. പ്ര­വര്‍­ത്തക­രെ വെ­റു­തെ വി­ട്ടു
കാസര്‍­കോട്: ഉ­മ്മന്‍­ചാ­ണ്ടി പ­ങ്കെ­ടു­ത്ത പൗ­രാ­വകാ­ശ സംര­ക്ഷ­ണ റാ­ലി ന­ട­ക്കു­ന്ന­തി­നി­ട­യി­ലുണ്ടാ­യ സം­ഘര്‍­ഷ­ത്തില്‍ ബേ­ക്കല്‍ പോ­ലീ­സ് ര­ജി­സ്റ്റര്‍ ചെയ്­ത കേ­സി­ലെ പ്ര­തി­ക­ളാ­യ 11 യു.ഡി.എഫ്. പ്ര­വര്‍­ത്തക­രെ കോടതി വെ­റു­തെ വിട്ടു.

ഉ­ദു­മ­യി­ലെ മു­ഹമ്മ­ദ് സാ­ദി­ഖ്(19), ഷാ­ഫി(32), സ­ബീര്‍(20), ബാ­ര­യി­ലെ അ­ബ്ദുര്‍ റ­ഹ്മാന്‍(45), തൗ­ഫീ­ഖ്(20), ഉ­ദു­മ­യി­ലെ മു­നീര്‍(20), ഫൈ­സല്‍(28), കോ­ട്ടി­ക്കുള­ത്തെ എ. മൊ­യ്­തീന്‍(26), പ­ള്ളി­ക്ക­ര­യി­ലെ എം.എ. മൊ­യ്­തീന്‍(28), പാ­ല­ക്കു­ന്നി­ലെ നി­യാ­സ് അ­ബ്ദുല്‍ ക­രീം(26), മാ­ങ്ങാ­ട്ടെ ടി.എച്ച്. അ­ഷ്‌­റ­ഫ്(20) എ­ന്നിവരെയാ­ണ് കാസര്‍­കോ­ട് അ­ഡീ­ഷ­ണല്‍ ജില്ലാ സെ­ഷന്‍­സ് കോട­തി(ഒന്ന്) വെ­റു­തെ വി­ട്ടത്.

2008 ഫെ­ബ്രുവ­രി എ­ട്ടി­നാ­ണ് കേ­സി­നാ­സ്­പ­ദമാ­യ സം­ഭ­വം ന­ടന്നത്. അ­ന്ന് പ്ര­തി­പ­ക്ഷ നേ­താ­വാ­യി­രു­ന്ന ഉ­മ്മന്‍­ചാ­ണ്ടി പ­ങ്കെ­ടു­ത്ത പൗ­രാ­വകാ­ശ സംര­ക്ഷ­ണ റാ­ലി ഉദു­മ പാ­ല­ക്കു­ന്നില്‍ ന­ട­ക്കു­ന്ന­തി­നി­ട­യി­ലാ­ണ് സി.പി.എം - യു.ഡി.എ­ഫ്. പ്ര­വര്‍­ത്തകര്‍ ത­മ്മില്‍ സം­ഘര്‍­ഷം ന­ട­ന്നത്. ഇ­രു­വി­ഭാ­ഗ­ത്തിലും പെ­ട്ട നി­രവ­ധി പേര്‍ക്ക് പ­രി­ക്കേല്‍­ക്കു­കയും വീ­ടു­ക­ളും, പോ­ലീ­സ് വാ­ഹ­നവും ത­കര്‍­ക്കു­ക­യും ചെ­യ്­തി­രുന്നു.

അ­ക്ര­മിക­ളെ പി­രി­ച്ചു­വി­ടാന്‍ പോ­ലീ­സ് ലാ­ത്തി­ച്ചാര്‍ജും ഗ്ര­നേ­ഡ് പ്ര­യോ­ഗവും ന­ട­ത്തി­യി­രുന്നു. ന­ര­ഹ­ത്യാ­ശ്രമം, പൊ­തു­മു­തല്‍ ന­ശി­പ്പിക്കല്‍, പോ­ലീ­സിന്റെ ഔ­ദ്യോഗി­ക കൃ­ത്യ നിര്‍­വഹ­ണം ത­ട­സ്സ­പ്പെ­ടു­ത്തല്‍ എ­ന്നീ വ­കു­പ്പു­കള്‍ പ്ര­കാ­ര­മാണ് പോ­ലീ­സ് കേ­സ് ര­ജി­സ്റ്റര്‍ ചെ­യ്­തത്. സി.പി.എം. പ്ര­വര്‍­ത്ത­കര്‍ പ്ര­തി­കളാ­യ കേ­സ് കോ­ട­തി­യില്‍ വി­ചാ­ര­ണ­യി­ലാണ്.

Keywords : Kasaragod, Oommen Chandy, Clash, Palakunnu, Udma, Kerala, Case, UDF, Court, Rally, CPM, Police, Accuse, Kasargodvartha, Malayalam News. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia