city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Case Filed | പാലക്കുന്ന് ക്ഷേത്രത്തില്‍ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ക്ഷേത്രം ഭാരവാഹികള്‍ക്കും വെടിക്കെട്ട് കരാറുകാരനും ഉള്‍പെടെ 8 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Case Filed Against Palakkunnu Temple Officials for Unauthorized Fireworks
Photo: Screenshot from a Arranged Video

● ബേക്കൽ പൊലീസ് ഇൻസ്പെക്ടർ കെ പി ഷൈനിൻ്റെ പരാതിയിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.
● ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ അവിവേകത്തോടെയും ഉദാസീനതയോടെയുമാണ് വെടിക്കെട്ട് നടത്തിയത്.
● ഉത്സവം കാണാനെത്തിയ പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിലാണ് വെടിക്കെട്ട് നടത്തിയത്.

ബേക്കല്‍: (KasargodVartha) പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന്റെ ഭാഗമായി അനുമതി ഇല്ലാതെ വെടിക്കെട്ട് നടത്തിയതിന് ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ക്കും വെടിക്കെട്ട് കരാറുകാരനുമെതിരെ പൊലീസ് കേസെടുത്തു. 

ക്ഷേത്ര കമിറ്റി ജനറല്‍ സെക്രടറി രാജേന്ദ്രനാഥ്, പ്രസിഡണ്ട് അഡ്വ. കെ ബാലകൃഷ്ണന്‍, വെടിക്കെട്ട് കരാറുകാരന്‍ നീലേശ്വരത്തെ പി വി ദാമോദരന്‍ (73), കണ്ടാല്‍ അറിയാവുന്ന മറ്റു അഞ്ചു പേര്‍ എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. 

Case Filed Against Palakkunnu Temple Officials for Unauthorized Fireworks

ബേക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ പി ഷൈനിന്റെ പരാതിയിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ അവിവേകത്തോടെയും ഉദാസീനതയോട് കൂടിയും ഉത്സവം കാണാന്‍ വന്ന പൊതുജനങ്ങള്‍ക്കും മറ്റും അപകടം ഉണ്ടാക്കാന്‍ ഇടയാക്കുന്ന തരത്തില്‍ സ്ഫോടകവസ്തു ഇനത്തില്‍പെട്ട പടക്കങ്ങള്‍ കൊണ്ട് വെടിക്കെട്ട് നടത്തിയെന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

Case has been filed against eight people, including temple officials and a fireworks contractor, for conducting unauthorized fireworks at Palakkunnu Bhagavathi Temple during the Bharani festival.

#PalakkunnuTemple #Fireworks #CaseFiled #BekalPolice #KeralaNews #Festival

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia