city-gold-ad-for-blogger

കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടോടെ പാലക്കുന്ന് ഭരണി മഹോത്സവത്തിന് കൊടിയിറങ്ങി

പാലക്കുന്ന്:(www.kasargodvartha.com 17/03/2018) കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടോടെ പാലക്കുന്ന് ഭരണി മഹോത്സവത്തിന് കൊടിയിറയങ്ങി. ഭരണി ഉത്സവ കാഴ്ചസമര്‍പ്പണവും ആചാരവെട്ടിക്കെട്ടും കാണാന്‍ വെള്ളിയാഴ്ച്ച രാത്രി പതിനായിരങ്ങളെത്തി. ആയിരത്തിരിയോടെ ശനിയാഴ്ച്ച പുലര്‍ച്ചെയോടെയാണ് ഉത്സവത്തിനു കൊടിയിറങ്ങിയത്. നാലു പ്രദേശങ്ങളില്‍നിന്നായാണ് കാഴ്ചസമര്‍പ്പണം നടന്നത്. ഉദുമ പടിഞ്ഞാര്‍ക്കര തിരുമുല്‍ക്കാഴ്ച 46ാം തവണയാണ് സമര്‍പ്പണം നടത്തിയത്.

തുടര്‍ച്ചയായി 60 വര്‍ഷവും കാഴ്ച സമര്‍പ്പിച്ച പള്ളിക്കര തണ്ണീര്‍പ്പുഴ തിരുമുല്‍ക്കാഴ്ച കമ്മിറ്റി സാധുകുടുംബത്തിനു തണ്ണീര്‍പ്പുഴ നാമേധയത്തിലുള്ള കാരുണ്യഭവനവും ക്ഷേത്രത്തില്‍ ദേവിക്കു ചാര്‍ത്താനുള്ള അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളുമാണ് കാഴ്ചവസ്തുവായി സമര്‍പ്പിച്ചത്. ആദ്യമായി കാഴ്ചസമര്‍പ്പണം നടത്തിയ അണിഞ്ഞ തെക്കില്‍പെരുമ്പള പ്രദേശ തിരുമുല്‍ക്കാഴ്ച കമ്മിറ്റി ജനറേറ്റര്‍ ക്ഷേത്രത്തിലേക്കു നല്‍കിയപ്പോള്‍ 15 കെവി പ്രസരണശേഷിയുള്ള സോളര്‍പാനല്‍ ക്ഷേത്രത്തിലേക്കും ഭണ്ഡാരവീട്ടിലേക്കുമായി നല്‍കിയാണ് പാലക്കുന്ന് ഭഗവതിക്ഷേത്ര യുഎഇ കമ്മിറ്റി പ്രഥമ കാഴ്ചസമര്‍പ്പണം നടത്തിയത്.

കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടോടെ പാലക്കുന്ന് ഭരണി മഹോത്സവത്തിന് കൊടിയിറങ്ങി

വിവിധ കാഴ്ചകളില്‍ വൈദ്യുത ദീപാലാങ്കാരവും നിശ്ചലദൃശ്യങ്ങളും കൊട്ടക്കാവടി, ഗോപുരക്കാവടി, കറഗാട്ടം, മയിലാട്ടം, താലപ്പൊലി, മുത്തുക്കുട, ശിങ്കാരിമേളം, ചെണ്ടമേളം, അമ്മങ്കുടനൃത്തം തുടങ്ങിയ വിവിധ കലാപരിപാടികള്‍ കാഴ്ചയ്ക്കു മികവേകി. പിന്നീട് പുലര്‍ച്ചെ നടന്ന ആചാരവെടിക്കെട്ട് ആകാശത്ത് വര്‍ണവിസ്മയം തീര്‍ത്തത് ഭക്തര്‍ക്ക് സായൂജ്യമേകി. തൃശൂര്‍പൂരം കഴിഞ്ഞാല്‍ നടക്കുന്ന ഏറ്റവും വലിയ വെടിക്കെട്ടാണ് പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ആചാരവെടിക്കെട്ട്.

ഉത്സവത്തിന് ആശംസകള്‍ നേരാന്‍ ഉദുമ മണ്ഡലം പ്രസിഡന്റ് കെ.കെ. അബ്ദുല്ല ഹാജി, യൂസഫ് കണ്ണംകുളം, എസ്.വി.അബ്ബാസ്, ഷാഫി ഹാജി, മുഹമ്മദ് പാറയില്‍, പി.കെ.അഷ്റഫ്, ഷാഫി കല്ലിങ്കല്‍, മുസ്തഫ ജാവിദ്, കെ.മുഹമ്മദ്കുഞ്ഞി, ടി.വി.മുഹമ്മദ്കുഞ്ഞി ഹാജി എര്‍മു പടിഞ്ഞാര്‍ എന്നിവരടങ്ങിയ സമസ്ത കേരള സുന്നി മഹല്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ പാലക്കുന്ന് ഭഗവതിക്ഷേത്രത്തിലെത്തിയിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Palakunnu, Kasaragod, Temple fest, Fire cracker, Bharani Maholsavam, Palakkunnu bharani maholsavam flagged offed

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia