city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാലക്കുന്ന് ക്ഷേത്ര കഴകം ആചാരങ്ങളില്‍ മാറ്റം വരുത്തുന്നു

പാലക്കുന്ന്: (www.kasargodvartha.com 03.12.2014) പാലക്കുന്ന് ഭഗവതി ക്ഷേത്ര കഴകത്തില്‍ ഒരു മാസത്തോളമായി നടന്നു വരുന്ന സ്വര്‍ണ പ്രശന ചിന്തക്ക് ഒഴിവാടോടു രാശിയോടെ പരിസമാപ്തിയായി. പയ്യന്നൂര്‍ സദനം നാരായണപൊതുവാളുടെ നേതൃത്വത്തിലാണ് പ്രശ്‌ന ചിന്ത പൂര്‍ത്തീകരിച്ചത്. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസം കൂടിയായിരുന്നു ചൊവ്വാഴ്ച. പിറന്നാള്‍ ആഘോഷം കഴക ക്ഷേത്രത്തില്‍ വെച്ച് നടന്നു. കെ.വി പത്മനാഭ തന്ത്രി പൊന്നാട് ചാര്‍ത്തി ഉപഹാരം നല്‍കി ആദരിച്ചു.

50 വര്‍ഷം ഒരു തലമുറ എന്ന കണക്കു വെച്ച് 350 വര്‍ഷത്തിനു ശേഷമുള്ള ബന്ധുത്വം കണക്കാക്കി മാത്രമേ ഇനി മുതല്‍ പുലകുളി, വാലായ്മ കൊള്ളേണ്ടതുള്ളൂവെന്ന് തന്ത്രി ഉപദേശിച്ചു. വാലായ്മ, പുലയുടെ കാലാവധി 13 ദിവസങ്ങളില്‍ നിന്നും കുറവു വരുത്തി മുന്നോ അഞ്ചോ ആയി പരിമിതപ്പെടുത്തണം. കഴകത്തിന്റെ മഹാ സമ്മേളനം വിളിച്ചു ചേര്‍ത്തും സമീപ കഴകങ്ങളെ അറിയിച്ചും പൗരമൂഖ്യന്മാരുടെ അറിവോടെയായിരിക്കണം വരാനിരിക്കുന്ന ആചാര മാറ്റമെന്നും പ്രശ്‌ന ചിന്ത പരിഹാരപരമായി നടക്കാനിരിക്കുന്ന ബ്രഹ്മ കലശത്തോടൊപ്പം ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ കൈ കൊള്ളാമെന്നും തന്ത്രി ഉപദേശം നല്‍കി.

പിറന്നാള്‍ കേക്ക് മുറിച്ച് വിതരണം ചെയ്തു. ചടങ്ങില്‍ സ്ഥാനികര്‍, ക്ഷേത്ര ഭരണ സമിതി, കേന്ദ്ര കമ്മിറ്റി, പ്രാദേശിക കമ്മറ്റി അംഗങ്ങളും പൊതു സമൂഹവും സാക്ഷിയായി. കപ്പണക്കാല്‍ ആയത്താര്‍, സിഎച്ച് നാരായണന്‍, അശോക് കുമാര്‍, പി.വി. ഭാസ്‌കരന്‍, കൊപ്പല്‍ പ്രഭാകരന്‍ രവീന്ദ്രന്‍ തായത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പാലക്കുന്ന് ക്ഷേത്ര കഴകം ആചാരങ്ങളില്‍ മാറ്റം വരുത്തുന്നു


Keywords : Palakunnu, Temple, Kasaragod, Kerala, Birth Day, Payyannur. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia