പാലക്കാട്ടെ കെ.എഫ്.സി റെസ്റ്റോറെന്റ് ആക്രമണം: പ്രതി ശ്രീകാന്തിനെ കാണാന്‍ അച്ഛനും അമ്മയും കോടതിയിലെത്തി
Dec 27, 2014, 10:20 IST
ചെറുവത്തൂര്‍: (www.kasargodvartha.com 27.12.2014) പാലക്കാട് ചന്ദ്രനഗറിലെ റെസ്റ്റോറെന്റുകള്‍ക്കു നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണ കേസില്‍ അറസ്റ്റിലായ ചെറുവത്തൂര്‍ തിമിരിയിലെ ശ്രീകാന്ത് പ്രഭാകരനെ കാണാന്‍ അച്ഛന്‍ പ്രഭാകരനും അമ്മയും സഹോദരിയും ചിറ്റൂര്‍ കോടതിയിലെത്തി. വെള്ളിയാഴ്ച ശ്രീകാന്തിനെയും കേസിലെ മറ്റൊരു പ്രതിയായ തെക്കേ തൃക്കരിപ്പൂര്‍ തെക്കുംപാട്ടെ അരുണ്‍ ബാലന്‍ എന്നിവരെ ചിറ്റൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എ ബി അനൂപ് മുമ്പാകെ ഹാജരാക്കിയിരുന്നു.
അതിരാവിലെ തന്നെ ശ്രീകാന്തിന്റെ മാതാപിതാക്കളും സഹോദരിയും കോടതിയിലെത്തിയിരുന്നു. ശ്രീകാന്തിന് ആവശ്യമായ വസ്ത്രങ്ങള്‍ അവര്‍ കരുതിയിരുന്നു. കോടതി അനുമതിയോട് കൂടി ശ്രീകാന്തുമായി അല്‍പ്പ നേരം സംസാരിക്കുകയും ചെയ്തു. കോടതി വെള്ളിയാഴ്ച ഇരുവരെയും ഒമ്പത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.
അതേസമയം ശ്രീകാന്ത് വി.എസ് അച്യുതാനന്ദന്റെ കടുത്ത ആരാധകനാണെന്ന വിവരം പുറത്തുവന്നു. ശ്രീകാന്ത് വി.എസിനൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളാണ് പുറത്തുവിട്ടത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Cheruvathur, Kasaragod, Kerala, CPM, V.S Achuthanandan, Court, Sreekanth Prabhakaran.
Advertisement:
![]() |
അരുണ്‍ പ്രഭാകരന്‍ |