ഉദുമ പാക്യാര ഇനാറത്തുല്‍ ഇസ്‌ലാം മദ്രസ 50-ാം വാര്‍ഷികം സംഘടിപ്പിച്ചു
Feb 1, 2013, 19:37 IST
![]() |
വാര്‍ഷിക സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. |
ദീനിന്റെ ജീവന്‍ നിലനില്‍ത്തുന്നത് മദ്രസാ പ്രസ്ഥാനങ്ങളാണ്. ലോകത്തിന് മാതൃകയായി കേരളത്തിലെ മദ്രസാ പ്രസ്ഥാനം മാറിയിരിക്കുകയാണ്. ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിം സമുദായം ചെറുപ്പത്തില്‍തന്നെ ഇസ്‌ലാമിക തത്വങ്ങള്‍ പഠിക്കുന്ന മദ്രസകള്‍ക്ക് സുതാര്യമായ കാര്യങ്ങള്‍ മദ്രസാ പ്രസ്ഥാനം നല്‍കിയ സംഭാവന വലുതാണ്. സമുദായ സൗഹാര്‍ദ്ദാന്തരീക്ഷവും മതസൗഹാര്‍ദ്ദവും നല്ല രീതിയില്‍ കേരളത്തില്‍ നടത്തുന്നത് മദ്രസാ സ്ഥാപനങ്ങളുടെ മികവ് കൊണ്ടാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ജമാഅത്ത് വൈസ് പ്രസിഡന്റ് പി.എ. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹാഷിം പാക്യാര സ്വാഗതം പറഞ്ഞു. സമസ്ത പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷിബില്‍, ഖദീജത്ത് അഫ്‌റാന, ആയിഷത്ത് ശൗല എന്നിവര്‍ക്ക് പാക്യാര ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബ് ഏര്‍പ്പെടുത്തിയ സ്വര്‍ണ മെഡലും ഉപഹാരവും പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡും മുനവ്വറലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു.
ദീര്‍ഘകാലം പാക്യാര ജമാഅത്തിന്റെ പ്രവര്‍ത്തന മേഖലയില്‍ സജീവ സാന്നിധ്യമായിരുന്ന മുന്‍ പ്രസിഡന്റ് പി.എ.അബ്ദുല്ലയെ മുനവ്വറലി തങ്ങള്‍ ആദരിച്ചു. മുഹമ്മദ് ഹനീഫ് നിസാമി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് ഖത്തീബ് യൂസുഫ് ഫൈസി, മദ്രസ സദര്‍ മുഅല്ലിം ഖാലിദ് മൗലവി ചെര്‍ക്കള, ജമാഅത്ത് വൈസ് പ്രസിഡന്റ് പി. മുഹമ്മദ്കുഞ്ഞി, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ്കുഞ്ഞി ഹാജി പള്ളം, മുഹമ്മദ്കുഞ്ഞി പാക്യാര, അബ്ദുല്‍ സത്താര്‍, കെ. ഷാഫി, റഹീം തായത്ത്, അബ്ദുല്‍ ഖാദര്‍ ഹാജി അജ്മാന്‍, കെ.കെ. അബ്ദുല്‍ ബഷീര്‍ പ്രസംഗിച്ചു.
Keywords: Munavar Ali Shihab Thangal, Inauguration, Uduma, Pakyara inaruthal islam madrasa, 50th anniversary, Kasaragod, Kerala, Malayalam news