സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
Apr 2, 2012, 00:51 IST
![]() |
പാക്കം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു |
പള്ളിക്കര: പാക്കം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എംപി, എംഎല്‍എ, ജില്ലാപഞ്ചായത്ത് എന്നിവയുടെ ഫണ്ടുപയോഗിച്ച് നിര്‍മിച്ച കെട്ടിടം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിരാമന്‍ കുന്നൂച്ചി, ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം സുജാത, കെ വി ജയശ്രീ, എം ഓമന, പി ഗംഗ, വി കുഞ്ഞിക്കണ്ണന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ കെ പ്രഭാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി പ്രഭാകരന്‍ സ്വാഗതവും ഇ ആര്‍ സോമന്‍ നന്ദിയും പറഞ്ഞു.
Keywords: Pakkam, GHSS, Building, Inaguration, P.Karunakaran-MP, Kasaragod