city-gold-ad-for-blogger

പാകിസ്താന്‍ പൗരനെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയില്‍

പാകിസ്താന്‍ പൗരനെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയില്‍
കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാഡിനു സമീപം പാകിസ്താന്‍ പൗരനെന്ന് സംശയിക്കുന്ന യുവാവിനെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് 28 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയത്.

അജ്ഞാതസന്ദേശത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹിന്ദി മാത്രം സംസാരിക്കുന്ന യുവാവ് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഹരിചന്ദ്ര നായിക്, കാസര്‍കോട് സി.ഐ ബാബു പെരിങ്ങേയത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. യുവാവിന്റെ പക്കല്‍ നിന്നും യാത്രാരേഖയോ മറ്റോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായും പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.

Keywords: Kasaragod, Custody, Youth, Pakistani  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia