പാകിസ്ഥാന്‍ സ്വദേശിയായ യുവാവിനെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി
Jun 16, 2012, 13:47 IST
കാസര്‍കോട്: കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് സംശയകരമായ സാഹചര്യത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പാകിസ്ഥാന്‍ സ്വദേശിയായ യുവാവിനെ കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.
പാകിസ്ഥാനിലെ കറാച്ചി സ്വാദേശിയായ അബ്ദുല്‍ ബഷീറി(31)നെയാണ് കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത യുവാവിനെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് യുവാവിനെ പോലീസ് കോടതിയില്‍ ഹാജരാക്കുകയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
യുവാവ് കൂടുതല്‍ മാനിസകാസ്വാസ്ഥ്യം കാട്ടിയതോടെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. യുവാവിനെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും ചോദ്യം ചെയ്തിരുന്നു. പരസ്പര വിരുദ്ധമായ മൊഴിയാണ് യുവാവ് നല്‍കിയത്. പാകിസ്ഥാന്‍ സ്വദേശിയായ താന്‍ കുടുംബസമേതം ഒമ്പതുവര്‍ഷം മുമ്പ് മക്കയിലേക്ക് പുറപ്പെട്ടതാണെന്നും അവിടെവെച്ച് യാത്രാരേഖകള്‍ ശരിയല്ലാത്തിനാല്‍ സൗദി അധികൃതര്‍ പിടികൂടി ബംഗ്ലാദേശിലേക്ക് നാടുകടത്തിയെന്നുമാണ് യുവാവ് മൊഴി നല്‍കിയത്. ഇപ്പോഴും തന്റെ ബന്ധുക്കള്‍ മക്കയിലുണ്ടെന്ന് യുവാവ് പറയുന്നു. ഹൈദരബാദില്‍ കുറച്ചുക്കാലം താമസിച്ചതായും പിന്നീട് തീവണ്ടികയറി കേരളത്തിലെത്തിയതെന്നുമാണ് യുവാവ് പോലീസിനോട് പറഞ്ഞത്.
Keywords: Kasaragod, Youth, Pak native, Mental hospital