city-gold-ad-for-blogger

പള്ളിപ്പുഴ മുഹിയുദ്ദീന്‍ ജമാഅത്ത് ഖാസിയായി പൈവളിഗെ പി.കെ. അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ സ്ഥാനമേറ്റു

ബേക്കല്‍: (www.kasargodvartha.com 16/05/2015) പള്ളിക്കര പള്ളിപ്പുഴ മുഹിയുദ്ദീന്‍ ജമാഅത്ത് ഖാസിയായി പള്ളിക്കര സംയുക്ത ഖാസി പൈവളിഗെ പി.കെ. അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ സ്ഥാനമേറ്റു. വെള്ളിയാഴ്ച നടന്ന ജമാഅത്ത് ജനറല്‍ ബോഡിയോഗത്തിലാണ് ഖാസിയെ തെരഞ്ഞെടുത്തത്.

യോഗത്തിന്റെ ഒന്നാമത്തെ അജണ്ടതന്നെ ഖാസി നിയമനമായിരുന്നു. 10 മാസമായി ഖാസി നിയമനം അനിശ്ചിതാവസ്ഥയിലായിരുന്നു. ഭൂരിപക്ഷ പിന്തുണയോടെയാണ് പുതിയ ഖാസിയെ തെരഞ്ഞെടുത്തത്. 242 പേര്‍ പങ്കെടുത്ത യോഗത്തില്‍ 22 പേരുടെ എതിര്‍പ്പോടെ 232 പേരുടെ ഭൂരിപക്ഷത്തിലാണ് ഖാസിയെ തെരഞ്ഞെടുത്തതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ജനറല്‍ബോഡി യോഗത്തില്‍ ജമാഅത്ത് പ്രസിഡന്റ് പി.എ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുല്‍ ഹമീദ് യൂസഫ് സ്വാഗതവും ജമാഅത്ത് കമ്മിറ്റി മെമ്പര്‍ സിദ്ദീഖ് പള്ളിപ്പുഴ നന്ദിയും പറഞ്ഞു. മെമ്പര്‍മാരായ പി.എ. ഹംസ, പി.എ. മഹമൂദ്, മഹമൂദ് മുക്രി, അബ്ദുല്ല, മുഹമ്മദ് കുഞ്ഞി, കപ്പല്‍ കുഞ്ഞഹ്മദ്, ബഷീര്‍ എഞ്ചിനീയര്‍ എന്നിവര്‍ പ്രസംഗിച്ചു. റിയാസ് റഹ്മാന്‍ പ്രാര്‍ത്ഥന നടത്തി.

തുടര്‍ന്ന് 5.30ന് പള്ളിയില്‍ നടന്ന ഖാസിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ ജമാഅത്ത് പ്രസിഡന്റ് പി.എ. ഇബ്രാഹിം ഖാസി പി.കെ. അബ്ദുല്‍ ഖാദര്‍ മുസ്ല്യാരെ തലപ്പാവണിയിച്ചു. ഷുക്കൂര്‍ ഫൈസി ബയ്അത്ത് ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ് പി.എ. അബൂബക്കര്‍ ഹാജി, സെക്രട്ടറി ടി.പി. കുഞ്ഞബ്ദുല്ല ഹാജി, ട്രഷറര്‍ തൊട്ടി സാലിഹ് ഹാജി, കെ.എ. അബ്ദുല്ല ഹാജി തുടങ്ങിയ പൗരപ്രമുഖര്‍ സംബന്ധിച്ചു.
പള്ളിപ്പുഴ മുഹിയുദ്ദീന്‍ ജമാഅത്ത് ഖാസിയായി പൈവളിഗെ പി.കെ. അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ സ്ഥാനമേറ്റു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia