city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊല്‍ക്കത്തയില്‍ തോക്കുമായി അറസ്റ്റിലായ കൊലക്കേസ് പ്രതിയായ പൈവളിഗെ സ്വദേശിയെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറി

കാസര്‍കോട്: (www.kasargodvartha.com 10.10.2016) കൊല്‍ക്കത്തയില്‍ തോക്കുമായി അറസ്റ്റിലായ കൊലക്കേസ് പ്രതിയായ  പൈവളിഗെ സ്വദേശിയെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറി. പൈവളിഗെ ലാല്‍ബാഗ് സ്വദേശിയും ഉപ്പളയിയെ ഗുണ്ടാസംഘത്തില്‍പ്പെട്ടയാളുമായ അബൂബക്കര്‍ സിദ്ദീഖ് എന്ന നൂരിഷ(32) യെയാണ് കൊല്‍ക്കത്ത പോലീസ് അവിടെ വെച്ച് തോക്കുമായി അറസ്റ്റ് ചെയ്തത്.

കൊല്‍ക്കത്തയിലെ ഒരു അധോലോക സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയാണ് ഇയാളെന്നാണ് വിവരം. നേരത്തെ മഞ്ചേശ്വരത്തെ ബാളിഗെ അസീസിനെ വെട്ടിക്കൊന്ന കേസില്‍ പ്രതിയായിരുന്ന നൂരിഷ അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. പിന്നിട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

താടി നീട്ടി വളര്‍ത്തിയാണ് ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക തുടരുന്നതിനിടയിലാണ് പുതിയ ലാവണം തേടി ഇയാള്‍ കൊല്‍ക്കത്തയിലെത്തിയത്. അവിടെയും അധോലോക സംഘവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് വിവരം.

നൂരിഷ ഈ മാസം മൂന്നിനാണ് കൊല്‍ക്കത്തയില്‍ തോക്കുമായി അറസ്റ്റിലായത്. കാസര്‍കോട് സ്വദേശിയായതിനാലാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎയ്ക്കും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കും കൈമാറിയത്. ഇയാള്‍ക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

കൊല്‍ക്കത്തയില്‍ തോക്കുമായി അറസ്റ്റിലായ കൊലക്കേസ് പ്രതിയായ പൈവളിഗെ സ്വദേശിയെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറി

Keywords: Kasaragod, Kerala, arrest, Murder-case, Accuse, paivalika, Natives, details, Under World, Uppala, Aboobacker Siddeeque Noorisha,. Kolkatha, NIA, Paivalige native's details handed over to NIA.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia