പെയിന്റിംഗ് തൊഴിലാളിയായ യുവാവ് തൂങ്ങി മരിച്ച നിലയില്‍
Mar 4, 2013, 13:14 IST

കാസര്‍കോട്: പെയിന്റിംഗ് തൊഴിലാളിയായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക നെടുവങ്കടിയിലെ കൃഷ്ണന്‍- കാര്‍ത്യായനി ദമ്പതികളുടെ മകന്‍ അനില്‍കുമാറി (27) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബദിയഡുക്ക എസ്.ഐ ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മരണകാരണം വ്യക്തമായിട്ടില്ല. അവിവാഹിതനാണ്. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.
Keywords: Suicide, Youth, Badiyadukka, Police, General-Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.