city-gold-ad-for-blogger

വീടിന് മുകളില്‍ നിന്ന് വീണ് പെയ്ന്റിംഗ് തൊഴിലാളി മരിച്ചു

ഉദുമ: (www.kasargodvartha.com 25.05.2019) വീടിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന
പെയ്ന്റിംഗ് തൊഴിലാളി മരിച്ചു. പള്ളിക്കര അരളിക്കട്ടയിലെ കണ്ടത്തില്‍ അപ്പക്കുഞ്ഞിയുടെ മകന്‍ പുരുഷോത്തമനാ(50)ണ് മരിച്ചത്.

മെയ് മൂന്നിനാണ് അപകടം നടന്നത്. ബേക്കല്‍ കാട്ടൂര്‍ മൂലയിലെ നിര്‍മാണം നടക്കുന്ന വീടിന്റെ പെയ്ന്റിംഗിനിടിയിലാണ് പുരുഷോത്തമന്‍ താഴെ വീണത്. തുടര്‍ന്ന് മംഗളൂരു എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പുരുഷോത്തമന്‍ ശനിയാഴ്ചയാണ് മരിച്ചത്. പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര പള്ളിക്കര മഛീ പ്രാദേശിക സമിതി കേന്ദ്ര കമ്മിറ്റി അംഗവും പള്ളിക്കര തണ്ണീര്‍പുഴ തിരുമുല്‍ക്കാഴ്ച കമ്മിറ്റി വൈസ് പ്രസിഡന്റുമാണ് പുരുഷോത്തമന്‍.

ഭാര്യ: അനിത. മക്കള്‍: അക്ഷയ്, ആര്യ. അമ്മ: നാരായണി. സഹോദരങ്ങള്‍: ഗംഗാധരന്‍, കരുണാകരന്‍, വിശ്വന്‍, വിനീത.

വീടിന് മുകളില്‍ നിന്ന് വീണ് പെയ്ന്റിംഗ് തൊഴിലാളി മരിച്ചു


Keywords:  Kerala, News, Kasaragod, Uduma, House, Worker, Died, Painting worker dies after fell down from building.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia