city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഞ്ചരിക്കുന്ന ചിത്രശാല: സമാപനം ഫെബ്രുവരി അഞ്ചിന് കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com 03/02/2016) ഇന്ത്യന്‍ കലാചരിത്രത്തില്‍ നവീന അധ്യായം രചിച്ച് സഞ്ചരിക്കുന്ന ചിത്രശാലാ പ്രയാണത്തിന്റെ ആദ്യഘട്ടം സപ്തഭാഷാസംഗമഭൂമിയില്‍ സമാപിക്കും. ഫെബ്രുവരി അഞ്ചിന് കാസര്‍കോട് ബേക്കല്‍ കോട്ടയിലാണ് സഞ്ചരിക്കുന്ന ചിത്രശാലാപ്രയാണം എത്തിച്ചേരുന്നത്.

ആര്‍ട് ഗാലറികളില്ലാത്ത ഇടങ്ങളില്‍ ചിത്രകലാ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ചിത്രകലയെ ജനകീയമാക്കുന്നതിനും വേണ്ടിയാണ് കേരള ലളിതകലാ അക്കാദമി സഞ്ചരിക്കുന്ന ചിത്രശാല ആവിഷ്‌ക്കരിച്ചത്. ജനുവരി 20ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളിനു മുന്നില്‍ നിന്നും ആരംഭിച്ച സഞ്ചരിക്കുന്ന ചിത്രശാലാപ്രയാണം ജില്ലാ കേന്ദ്രങ്ങളില്‍ വര്‍ണോത്സവങ്ങളും സാംസ്‌കാരിക സംഗമങ്ങളും സംഘടിപ്പിച്ചു.

സഞ്ചരിക്കുന്ന ചിത്രശാല: സമാപനം ഫെബ്രുവരി അഞ്ചിന് കാസര്‍കോട്ട്
കേരളത്തില്‍ ഇതുവരെ നടക്കാത്ത ചിത്രകലാ സംഗമത്തിന് വേദിയൊരുക്കിക്കൊണ്ടാണ് ആദ്യഘട്ടപ്രയാണം കാസര്‍കോട്ടു സമാപിക്കുന്നത്. ഏറ്റവും കൂടുതല്‍ ചിത്രകാരന്‍മാര്‍ പങ്കെടുക്കുന്ന ചിത്രകലാ ക്യാമ്പിനും മാനവ മൈത്രിക്കു വേണ്ടി സാംസ്‌കാരിക നായകന്‍മാരും പൊതുജനങ്ങളും ചേര്‍ന്ന് രചിക്കുന്ന മെഗാക്യാന്‍വാസിനും ബേക്കല്‍ കോട്ട സാക്ഷിയാകുമെന്ന് കേരള ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ ഷിബു അറിയിച്ചു.

രാവിലെ 10ന് ആരംഭിക്കുന്ന ചിത്രകലാക്യാമ്പില്‍ 150ലേറെ പ്രമുഖ ചിത്രകാരന്‍മാര്‍ പങ്കെടുക്കും. വൈകിട്ട് ഒരുക്കുന്ന മെഗാക്യാന്‍വാസില്‍ മാനവമൈത്രി ചിത്രരചനയില്‍ ആയിരത്തിലേറെ പേര്‍ രചന നടത്തും. രാവിലെ ഒമ്പതിന് സഞ്ചരിക്കുന്ന ചിത്രശാല

പ്രദര്‍ശനവും വര്‍ണോത്സവവും പ്രശസ്ത സാഹിത്യകാരന്‍ സി.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Keywords : Kasaragod, Programme, Photo, Exhibition, Inauguration, Painting exhibition to ends at Kasargod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia