city-gold-ad-for-blogger

പൈക്ക ഗ്രാമീണ കായിക മത്സരങ്ങള്‍ 19 മുതല്‍

പൈക്ക ഗ്രാമീണ കായിക മത്സരങ്ങള്‍ 19 മുതല്‍
കാസര്‍കോട്: പൈക്ക ഗ്രാമീണ കായിക മത്സരങ്ങള്‍ ജൂലൈ 19 മുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. 1997 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ച ആണ്‍-പെണ്‍ കുട്ടികള്‍ക്ക് ജൂനിയര്‍ വിഭാഗത്തില്‍ പങ്കെടുക്കാം. ഇവര്‍ക്ക് ബ്ലോക്ക്-ജില്ലാ-സംസ്ഥാന-ദേശീയതല മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. എന്നാല്‍ 1997 ജനുവരി ഒന്നിന് മുമ്പ് ജനിച്ച സീനിയര്‍ വിഭാഗക്കാര്‍ക്ക് ബ്ലോക്ക്തല മത്സരത്തില്‍ മാത്രമേ പങ്കെടുക്കാവു.

ബ്ലോക്ക്തല മത്സരത്തില്‍ പങ്കെടുക്കുന്ന പഞ്ചായത്ത്തല ടീമുകളുടെ വിവരം അതാത് പഞ്ചായത്ത് സെക്രട്ടറി മുഖേന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ എത്തിക്കണം. ബ്ലോക്ക്തല മത്സരത്തില്‍ നല്ല പ്രകടനം കാഴ്ചവെക്കുന്ന പ്രതിഭകള്‍ക്ക് ക്യാഷ് അവാര്‍ഡുകളും ട്രോഫികളും മെഡലുകളും നല്‍കും. കൂടാതെ കുട്ടികളുടെ ഉപരിപഠനത്തിന് ബോണസ് മാര്‍ക്ക് ലഭിക്കുന്നതാണ്.

ബ്ലോക്ക്തലത്തില്‍ ജൂണിയര്‍-സീനിയര്‍ വിഭാഗങ്ങളില്‍ കബഡി, ഖൊ-ഖൊ, വോളിബോള്‍, ഫുട്‌ബോള്‍, അത്‌ലറ്റിക് മത്സരങ്ങള്‍ ഉണ്ടായിരിക്കും. ജില്ലാതലത്തില്‍ ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, കബഡി, ഖൊ-ഖൊ, അത്‌ലറ്റിക്‌സ്, ജൂഡോ, സ്വിമ്മിംഗ്, റസ്ലിംഗ്, തായ്‌ക്കൊണ്ടൊ, ഹോക്കി എന്നീ മത്സരങ്ങള്‍ ഉണ്ടായിരിക്കും. ബ്ലോക്ക്തല മത്സരങ്ങളില്‍ ഉള്‍പ്പെടുത്താത്ത ഇനങ്ങളുടെ ബ്ലോക്ക് ടീം സെലക്ഷന്‍ ട്രയല്‍സ് അതാത് ബ്ലോക്ക് മത്സരങ്ങള്‍ നടക്കുന്ന സ്ഥലത്ത് വെച്ച് നടത്തുന്നതാണ്. ജില്ലാ വനിതാ പൈക്കാ മത്സരങ്ങളില്‍ പങ്കെടുക്കേണ്ട വനിതാ ബ്ലോക്ക് ടീമിനെയും ഇതോടൊപ്പം തെരഞ്ഞെടുക്കും. ബ്ലോക്ക്തല മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 120, 80, 60 രൂപാ ക്യാഷ് അവാര്‍ഡ് നല്‍കും. ജില്ലാതല വിജയികള്‍ക്ക് യഥാക്രമം 150, 100, 75 രൂപാ വീതവും നല്‍കും.

മഞ്ചേശ്വരം ബ്ലോക്ക്തല മത്സരങ്ങള്‍ ഉപ്പള മണ്ണംകുഴി മൈദാനില്‍ നടക്കും. ജൂലൈ 19ന് ഗെയിംസ് ഇനങ്ങളായ കബഡി, ഖൊ-ഖൊ, വോളിബോള്‍, ഫുട്‌ബോള്‍ മത്സരങ്ങളും 20ന് അത്‌ലറ്റിക്‌സും നടക്കും. കാസറഗോഡ് ബ്ലോക്ക്തല മത്സരങ്ങള്‍ കാസറഗോഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ 19ന് അത്‌ലറ്റിക്‌സും 20ന് ഗെയിംസും നടക്കും. കാറഡുക്ക ബ്ലോക്ക്തല മത്സരങ്ങള്‍ കുണ്ടംകുഴി ജി എച്ച് എസ് എസ് ഗ്രൗണ്ടില്‍ 22ന് ഗെയിംസും 23ന് അത്‌ലറ്റിക്‌സും നടക്കും.

ബേക്കല്‍ ഗണ്‍മെന്റ് ഫിഷറീസ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് കാഞ്ഞങ്ങാട് ബ്ലോക്ക്തല മത്സരങ്ങള്‍ നടക്കുക. 28ന് ഗെയിംസും 29ന് അത്‌ലറ്റിക്‌സും നടക്കും. പരപ്പ ബ്ലോക്ക്തല മത്സരങ്ങള്‍ ചായ്യോത്ത് ജി എച്ച് എസ് എസില്‍ നടക്കും. 28ന് അത്‌ലറ്റിക്‌സും 29ന് ഗെയിംസും നടക്കും. നീലേശ്വരം ബ്ലോക്ക്തല മത്സരങ്ങള്‍ കാലിക്കടവ് ഗ്രൗണ്ടില്‍ നടക്കും. ജൂലൈ 30ന് ഗെയിംസും 31ന് അത്‌ലറ്റിക്‌സ് മത്സരങ്ങളും നടക്കും.

Keywords:  Paica games, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia