Drowned | ശക്തമായ കാറ്റിലും മഴയിലും പ്രക്ഷുബ്ധമായ ഖത്വറിലെ സീലൈന്‍ കടലില്‍ അപകടത്തില്‍പെട്ട ഡോക്ടര്‍ മുങ്ങിമരിച്ചു
* ബുധനാഴ്ച വരെ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു
* ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരിട്ടെത്തുന്നതില്‍ നിന്നും അധികൃതര്‍ അവധി കൊടുത്തിരുന്നു
ദോഹ: (KasargodVartha) ശക്തമായ കാറ്റിലും മഴയിലും പ്രക്ഷുബ്ധമായ ഖത്വറിലെ സീലൈന്‍ കടലില്‍ അപകടത്തില്‍പെട്ട ഡോക്ടര്‍ മുങ്ങിമരിച്ചു. തിരമാലകള്‍ ഉയര്‍ന്ന് പ്രക്ഷുബ്ധമായ കടലില്‍ ഡോക്ടര്‍ അപകടത്തില്‍ പെടുകയായിരുന്നു. ഹമദ് മെഡികല്‍ കോര്‍പറേഷന്‍ പീഡിയാട്രിക് ന്യൂറോളജി സ്‌പെഷലിസ്റ്റ് ഡോ. മജിദ് സുലൈമാന്‍ അല്‍ ശന്‍വാര്‍ ആണ് മുങ്ങി മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. മൃതദേഹം ഖത്വറില്‍ തന്നെ ചൊവ്വാഴ്ച ഖബറടക്കി. ഡോക്ടറുടെ അപകട മരണത്തില്‍ ഖത്വറിലെ സിറിയന്‍ മെഡികല്‍ അസോസിയേഷന്‍ ഫേസ്ബുക് പേജ് വഴി അനുശോചനം അറിയിച്ചു.
ബുധനാഴ്ചവരെ കാറ്റിനും ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് ഖത്വര്‍ കാലാവസ്ഥാ വിഭാഗം കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തിങ്കളാഴ്ച രാത്രി മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ രീതിയില്‍ കാറ്റും വീശിയടിച്ചിരുന്നു. മുന്നറിയിപ്പ് പരിഗണിച്ച് സ്‌കൂളുകള്‍, സര്‍കാര്‍, പൊതുമേഖലാ ഓഫീസുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈനിലേക്ക് മാറ്റുകയും ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരിട്ടെത്തുന്നതില്‍ നിന്നും അധികൃതര്‍ അവധി നല്‍കുകയും ചെയ്തിരുന്നു.