മത അസഹിഷ്ണുതയ്‌ക്കെതിരെ ജാഗ്രത വേണം: കവി പി.എന്‍ ഗോപീകൃഷ്ണന്‍
Jan 18, 2016, 11:00 IST
പാടി രവീന്ദ്രന്റെ കവിതാ സമാഹാരം 'ഉയിരാട്ടം' പ്രകാശനം ചെയ്തു
കാസര്‍കോട്: (www.kasargodvartha.com 18.01.2016) മതപുരാണ ഗ്രന്ഥങ്ങള്‍ പഠനവിധേയമാക്കുന്ന എഴുത്തുകാര്‍ക്കും പണ്ഡിതന്മാര്‍ക്കുമെക്കെതിരായ മത അസഹിഷ്ണുതയുടെ ഉറഞ്ഞുതുള്ളലിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നു പ്രശസ്ത കവി പി.എന്‍ ഗോപീകൃഷ്ണന്‍ പ്രസ്താവിച്ചു. മുമ്പെങ്ങുമില്ലാത്ത വിധം അസഹിഷ്ണുത ഇന്ന് പെരുകുകയാണ്. ഇതിനെ മതേതരമാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാടി രവീന്ദ്രന്റെ ചുടുക്കു കവിതകളുടെ സമാഹാരം 'ഉയിരാട്ടം' പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുഭാഷാ കവി മുഹമ്മദ് ബാഡൂര്‍ പുസ്തകം ഏറ്റുവാങ്ങി. നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു. സി.എല്‍ ഹമീദ് പുസ്തക പരിചയം നടത്തി. പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, കവി ദിവാകരന്‍ വിഷ്ണുമംഗലം, ഹരി നീലഗിരി, സണ്ണി ജോസഫ്, പത്മനാഭന്‍ ബ്ലാത്തൂര്‍, സീതാദേവി കരിയാട്ട്, പി.എസ്. ഹമീദ്, പി. ദാമോദരന്‍, രാധാകൃഷ്ണന്‍ പെരുമ്പള, വി.വി പ്രഭാകരന്‍, രാധാകൃഷ്ണ കെ. ഉളിയത്തടുക്ക, വിനോദ് കുമാര്‍ പെരുമ്പള, സി.പി ശുഭ, നാരായണന്‍ അമ്പലത്തറ, ഇ. ജനാര്‍ദനന്‍, ഇ. പ്രഭാകര പൊതുവാള്‍, കെ.എച്ച് മുഹമ്മദ്, കെ.ജി റസാഖ്, ബിജു ജോസഫ്, ഡോ. സി.എ. അബ്ദുല്‍ ഹമീദ്, പ്രൊഫ. വി. ഗോപിനാഥന്‍, താജുദ്ദീന്‍ ബാങ്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാടി രവീന്ദ്രന്‍ മറുപടി പറഞ്ഞു. ബാലകൃഷ്ണന്‍ ചെര്‍ക്കള സ്വാഗതവും വി.ആര്‍ സദാനന്ദന്‍ നന്ദിയും പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘം കാസര്‍കോട് ഏരിയാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
Keywords: Book-release, kasaragod, Programme.