പാടിയിലെ അക്രമം; 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു, 3 പേര്‍ അറസ്റ്റില്‍
Jan 25, 2017, 10:30 IST
വിദ്യാനഗര്‍: (www.kasargodvartha.com 25/01/2017) പാടി പുള്ളിക്കരിങ്കാളിയമ്മ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട് രണ്ട് പരാതികളിലായി 15 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മൂന്നു പേരെ അറസ്റ്റു ചെയ്തു. സി.പി.എം. പ്രവര്‍ത്തകരായ പാടിയിലെ പി. ജിഷാല്‍ (18), എ. നിഷാല്‍ (19) എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ കോയിപ്പാടിയിലെ കെ.എ. രാജേഷ് (31), സഹോദരങ്ങളായ പ്രകാശന്‍ (29), ശിവശങ്കരന്‍ (20) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ജിഷാലിന്റെ പരാതിയില്‍ ഒമ്പത് പേര്‍ക്കെതിരെയാണ് പോലീസ് വധശ്രമത്തിന് കേസെടുത്തത്. ബി.ജെ.പി. പ്രവര്‍ത്തകന്‍ കോയിപ്പാടിയിലെ ഗോപാലകൃഷ്ണനെയും സഹോദരങ്ങളെയും വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി അക്രമിച്ചതിന് സുരേഷ് ബാബു, സുഭാഷ്, രാജേഷ്, അജിത്ത്, ബൈജു, ശരത് എന്നിവര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അക്രമമുണ്ടായത്.
Related News:
ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘര്‍ഷം; കത്തിക്കുത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്

Keywords: Kasaragod, Kerala, arrest, case, Police, Attack, Pady attack; 3 arrested.