പിലിക്കോട് പടുവളം തോട്ടം ഗേറ്റ് ദേശീയ പാതയില്‍ അപകടം തുടര്‍ക്കഥ
Nov 30, 2014, 19:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 30.11.2014) പിലിക്കോട് പടുവളം തോട്ടം ഗേറ്റ് ദേശീയ പാതയില്‍ അപകടം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. അതില്‍ വ്യത്യസ്ത അപകടങ്ങളിലായി രണ്ട് പേരുടെ ജീവന്‍ പൊലിഞ്ഞു.
ഒരാഴ്ച മുമ്പ് സ്‌കൂട്ടര്‍ യാത്രക്കാരനായ വെള്ളൂര്‍ പാലത്തേര സ്വദേശി കെ.പി. കുഞ്ഞഹമ്മദ് ഹാജി (65) ഓട്ടോ റിക്ഷയിടിച്ച് മരിച്ചിരുന്നു.
ഇതിനു കുറച്ചു ദിവസം മുമ്പാണ് പയ്യന്നൂരിനടുത്ത കാറമേലിലെ നിര്‍മാണ തൊഴിലാളി രഞ്ജിത്ത് ഇവിടെ സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചത്. നവംബര്‍ ആദ്യവാരം ഒരു മീന്‍ വണ്ടി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീപ്പിടിച്ച സംഭവവും ഉണ്ടായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നടന്ന ലോറി അപകടമാണ് ഏറ്റവും ഒടുവിലത്തേത്.
മൂന്ന് ലോറികളാണ് ഞായറാഴ്ച ഇവിടെ അപകടത്തില്‍ പെട്ടത്. രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റു. പിലിക്കോട് ഗവ. റസ്റ്റ് ഹൗസ് മുതല്‍ ഞാണങ്കൈ ജംഗ്ഷന്‍ വരെയുള്ള പാതയിലാണ് അപകടം പതിയിരിക്കുന്നത്. ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ ഇവിടെ അഞ്ച് ജീവനുകളാണ് പൊലിഞ്ഞത്. ഇത്രയേറെ അപകടങ്ങള്‍ നടന്നിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

Keywords : Cheruvathur, Pilicode, Accident, Kasaragod, Kerala, Injured, Death, Paduvalam Thottam Gate become Accident zone.