പടുവടുക്കം ഫെസ്റ്റ് 23, 24 തീയ്യതികളില്‍
May 22, 2015, 19:34 IST
കാസര്‍കോട്: (www.kasargodvartha.com 22/05/2015) പടുവടുക്കം വോയ്‌സ് ടു ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പടുവടുക്കം ഫെസ്റ്റ് 23, 24 തീയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 23ന് വൈകിട്ട് 5.30 മണിക്ക് പടുവടുക്കത്ത് വൃക്ഷതൈ നട്ടുപിടിപ്പിക്കും. കണ്‍വീനര്‍ അബ്ദുല്‍ സലാമിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. 6.30ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, സായിറാം ഭട്ട്, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി എന്നിവരെ ആദരിക്കു.
ഷൗക്കത്തലി പടുവടുക്കത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ആദരിക്കല്‍ ചടങ്ങ് പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം എന്‍.എ. ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എ. അബൂബക്കര്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന വോയിസ് ടു പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജില്ലാ പ്ലാനിംഗ് ബോര്‍ഡ് അംഗം എ. അബ്ദുര്‍ റഹ്മാന്‍ ഉദ്ഘടാനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ഷൗക്കത്തലി പടുവടുക്കം, മുനവ്വര്‍ സാഹിദ്, കെ.എച്ച്. ഹാഷിര്‍, മുനീര്‍ ദാവൂദ് എന്നിവര്‍ പങ്കെടുത്തു.