മാനേജ്‌മെന്റിന്റെ കടുംപിടുത്തം തുടരുന്നു; പടുപ്പ് സാഞ്ചിയോ സ്‌കൂള്‍ സമരം അനിശ്ചിതത്തിലേക്ക്
Jan 16, 2018, 16:55 IST
പ്രതിഭാരാജന്‍
(www.kasargodvartha.com 16.01.2018) പടുപ്പ് സാഞ്ചിയോ സ്‌കൂളിലെ അധ്യാപകര്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്. തിങ്കളാഴ്ച നടന്ന സൂചനാ പണിമുടക്കിനേ തുടര്‍ന്ന് മാനേജ്‌മെന്റും പള്ളി അധികൃതരും അനുകൂല നിലപാട് സ്വീകരിക്കാന്‍ തയ്യാറാവത്തതിന്റെ പേരിലാണ് സമരം അനിശ്ചിത കാലത്തേക്ക് നീളാന്‍ വഴി വെക്കുന്നതെന്ന് സിഐടിയു നേതൃത്വം നല്‍കുന്ന കെയുഎസ്ടിയു ജില്ലാ സെക്രട്ടറി മധു മുതിയക്കാല്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Padupp, News, School, Teachers, Management, Strike, Salary,Politics, Padupp Sanchiyo school strike continues
< !- START disable copy paste -->

അധ്യാപകര്‍ക്ക് ശമ്പളം അധികരിച്ചു നല്‍കില്ല, മറ്റൊരു ജോലി ആവശ്യാര്‍ത്ഥം പോകുന്ന സിജിന്‍ എന്ന അധ്യാപകന് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല തുടങ്ങി ജീവനക്കാരെ നിരന്തരമായി പീഡിപ്പിച്ചു കൊണ്ടിരുന്ന അധികൃതരുടെ നടപടിക്കെതിരെ പടുപ്പ് സ്‌കൂളിലെ അധ്യാപകര്‍ തൊഴിലാളി സംഘടനക്കു രൂപം നല്‍കി ഡിസംബര്‍ 20 മുതല്‍ അനിശ്ചിത കാല സമരത്തില്‍ ഏര്‍പ്പെട്ടിരുന്നു. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാമെന്ന മാനേജ്‌മെന്റിന്റെയും പോലീസിന്റെയും ഉറപ്പു വിശ്വസിച്ച് സമരം പിന്‍വലിക്കുകയായിരുന്നു.
എന്നാല്‍ വീണ്ടും മാനേജ്‌മെന്റ് കരാറില്‍ നിന്നും പിന്മാറുകയും സ്‌കൂളില്‍ സംഘടന ഉണ്ടാക്കി എന്ന കുറ്റം ചാര്‍ത്തി സ്‌കൂള്‍ സ്ഥിരം ജീവനക്കാരനും, കെയുഎസ്ടിയു പടുപ്പ് യൂണിറ്റ് സെക്രട്ടറിയുമായ സിജിന്‍ എന്ന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സംഘടിക്കാനുള്ള അവസരത്തെ തുരങ്കം വെക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന മാനേജ്‌മെന്റ് നടപടിക്കെതിരെ സിഐടിയു ശക്തമായി പ്രതിരോധിക്കുമെന്ന് മധുമുതിയക്കാല്‍ അറിയിച്ചു.
സ്‌കൂള്‍ ജീവനക്കാര്‍ സമരത്തിലേര്‍പ്പെടുന്ന സാഹചര്യത്തില്‍ തളിപ്പറമ്പില്‍ നിന്നും ഏതാനും പേരെ ഇറക്കുമതി ചെയ്ത് ക്ലാസ് നടത്താനുള്ള മാനേജ്‌മെന്റിന്റെ കുത്സിത ശ്രമത്തെ എന്തു വില കൊടുത്തും തടയുമെന്നും, സമരത്തിന്റെ വിജയത്തിനു വേണ്ടി പൊതുസമൂഹത്തിന്റെ സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.