പാദൂര്‍ കുഞ്ഞാമു ഹാജി; നഷ്ടമായത് കാസര്‍കോടിന്റെ ജനനേതാവിനെ- കെ സുധാകരന്‍
Apr 24, 2016, 16:00 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 24.04.2016) പാദൂര്‍ കുഞ്ഞാമു ഹാജിയുടെ വിയോഗത്തോടെ കാസര്‍കോടിന് നഷ്ടമായത് ഏറ്റവും വലിയ ജനനേതാവിനെയാണെന്ന് ഉദുമ മണ്ഡലം യു ഡി ഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പറഞ്ഞു. ചട്ടഞ്ചാല്‍ ടൗണില്‍ നടന്ന പാദൂര്‍ കുഞ്ഞാമു ഹാജി സര്‍വകകക്ഷി അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് ദിവസത്തെ ഗള്‍ഫ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണരംഗത്തും അല്ലാതെയും ഒപ്പമുണ്ടായിരുന്ന ഒരു സഹപ്രവര്‍ത്തകന്റെ വിയോഗവാര്‍ത്തയാണ് കേള്‍ക്കുന്നത്. കാസര്‍കോട് ജില്ലയെ സംബന്ധിച്ചിടത്തോളം പാദൂര്‍ കുഞ്ഞാമു ഹാജിയുടെ നിര്യാണം വലിയ നഷ്ടമാണ്. വ്യക്തിപരമായി ഈ നഷ്ടം ഒരിക്കലും നികത്താനാവാത്തതാണ്. ഒരു ജേഷ്ഠ സഹോദരനെപ്പോലെ ഉപദേശങ്ങള്‍ തന്നിരുന്ന ഒരാളെയാണ് നഷ്ടമായത് കെ സുധാകരന്‍ പറഞ്ഞു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍, ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍, യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ട്രഷറര്‍ തുടങ്ങി ഏറ്റെടുത്ത പദവികളിലെല്ലാം തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കുഞ്ഞാമു ഇല്ലാത്ത കാസര്‍കോട് യു ഡി എഫ് രാഷ്ട്രീയം ഓര്‍ക്കാന്‍ പോലും സാധിക്കില്ല. അത്രമേല്‍ ആഴമേറിയ ബന്ധമാണ് കോണ്‍ഗ്രസിനും കുഞ്ഞാമുവിനും തമ്മിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വൈകുന്നേരം നാല് മണിക്ക് നടന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ സി പി എം ജില്ലാ സെക്രട്ടറി സതീശ് ചന്ദ്രന്‍, എം എല്‍ എ കെ കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ഡി സി സി പ്രസിഡണ്ട് സി കെ ശ്രീധരന്‍, മുന്‍ എം എല്‍ എ കെ പി സി കുഞ്ഞിക്കണ്ണന്‍, കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.
Keywords : Padhur Kunhamu Haji, Condolence, Kasaragod, Chattanchal, UDF, Inauguration, K Sudhakaran.