കുട്ടനാടി നെല്‍കൃഷി വിളവെടുത്തു
Apr 23, 2012, 10:00 IST

തൃക്കരിപ്പൂര്‍: കുടുംബശ്രീ ജെ എല്‍ ജി ഗ്രൂപ്പ് കുട്ടനാടി തരിശുപാടത്തില്‍ നടത്തിയ നെല്‍കൃഷി വിളവെടുപ്പ് പഞ്ചായത്ത് അംഗം ശംസുദ്ദീന്‍ ആയിറ്റി ഉദ്ഘാടനം ചെയ്തു. ഒന്നര ഏക്കര്‍ സ്ഥലത്താണ് വിത്തിറക്കിയത്. ഡി എം സി കോഓര്‍ഡിനേറ്റര്‍ ടി എ സലാം, കെ എം ഫരീദ, കെ പി ജയദേവന്‍, എള്ളത്ത് കുഞ്ഞികൃഷ്ണന്‍, വി പി എം മുഹമ്മദ്, കെ എന്‍ പി മുഹമ്മദലി, കെ അസ്സിനാര്‍ എന്നിവര്‍ സംസാരിച്ചു. കെ വി ശോഭന, എ ജി ഉമ്മുക്കുല്‍സു, കെ പത്മാവതി, കെ സുജാത, പി പി സുബൈദ, ഷീബ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷിയിറക്കിയത്. കുട്ടനാടി തരിശുപാടത്തില്‍ നടത്തിയ നെല്‍കൃഷി വിളവെടുപ്പ് പഞ്ചായത്ത് അംഗം ശംസുദ്ദീന്‍ ആയിറ്റി ഉദ്ഘാടനം ചെയ്യുന്നു.
Keywords: Paddy crop, Kuttanadi, Trikaripur